Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈ ആക്രമണം ആസൂത്രിതം

Mumbai Violence
മുംബൈ: 2012 ആഗസ്‌ത്‌ 11ന്‌ മുംബൈയിലുണ്ടായ ആക്രമണങ്ങള്‍ ആസൂത്രിതമാണെന്ന്‌ ക്രൈംബ്രാഞ്ച്‌ പ്രാദേശിക കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട്‌ ഇതുവരെ 48 പേരെ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌. കഴിഞ്ഞ ദിവസം അറസ്‌റ്റ്‌ ചെയ്‌ത 17 പേരില്‍ നിന്നും വിലപ്പെട്ട വിവരങ്ങള്‍ ലഭിക്കുമെന്നാണ്‌ പോലിസ്‌ കരുതുന്നത്‌.

അസമിലും മ്യാന്‍മാറിലും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരേ നടക്കുന്ന അക്രമണങ്ങളില്‍ പ്രതിഷേധിച്ച്‌ മുംബൈയില്‍ നടന്ന റാലിയില്‍ പങ്കെടുത്തവര്‍ അക്രമാസക്തരാവുകയായിരുന്നു. രണ്ടു പേര്‍ കൊല്ലപ്പെടുകയും 44 പോലിസുകാരടക്കം 52ഓളം പേര്‍ക്ക്‌ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തു.

കേസുമായി ബന്ധപ്പെട്ട്‌ പോലിസ്‌ അറസ്‌റ്റ്‌ ചെയ്‌തഭൂരിഭാഗം കോടതിയില്‍ കുറ്റം നിഷേധിക്കുകയാണ്‌. ഭാര്യയോടൊപ്പം ഷോപ്പിങിനെത്തിയതായിരുന്നു. വാസ്‌തവത്തില്‍ കേസുമായി ബന്ധപ്പെട്ട ഒരു വ്യക്തിയെ അറസ്റ്റ്‌ ചെയ്യാന്‍ പോലിസിനെ സഹായിക്കുകയാണ്‌ ചെയ്‌തത്‌. പക്ഷേ, അവര്‍ എന്നെ കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി-കൂറ്റാരോപിതനായ സെയ്‌ദ്‌ ഉനൈസ്‌ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

കൂട്ടുകാരന്റെ നഷ്ടപ്പെട്ട മൊബൈല്‍ കിട്ടിയെന്നും അതുവാങ്ങാന്‍ സ്റ്റേഷനിലെത്തണമെന്നും അറിയിച്ചതനുസരിച്ചെത്തിയ ഭര്‍ത്താവിനെ പോലിസ്‌ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു-കേസുമായി ബ്‌ന്ധപ്പെട്ട്‌ അറസ്റ്റിലായ മറ്റൊരാളുടെ ഭാര്യ പരാതിപ്പെട്ടു.

അസമില്‍ കുടിയേറ്റക്കാരായ മുസ്ലീങ്ങളും ബോഡോ വിഭാഗവും തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+