ബാലചന്ദ്രമേനോന്‍ നേര്‍ന്ന വള്ളസദ്യ മുടങ്ങി

ഇടയാറന്‍മുള കിഴക്ക് പള്ളിയോടത്തിലെ കരക്കാര്‍ തങ്ങള്‍ക്കുവേണ്ടി തയാറാക്കിയിരുന്ന ഇരിപ്പിടങ്ങളില്‍ സദ്യയ്ക്കായി മണിക്കൂറുകളോളം കാത്തിരുന്നെങ്കിലും സദ്യക്കാരന്‍ സമയത്തിന് സദ്യ വിളമ്പിയില്ല. ഒടുവില്‍ കരക്കാര്‍ വഞ്ചിപ്പാട്ട് പാടി പ്രതിഷേധം അറിയിച്ച് ഇറങ്ങിപ്പോവുകയായിരുന്നു.
ഇടയാറന്‍മുള അമ്മ കേറ്റേഴ്‌സ് ഉടമ എം എന്‍ അശോക് കുമാറാണ് ബാലചന്ദ്രമേനോന്റെ വഴിപാടിന് സദ്യ ഏറ്റിരുന്നത്. സദ്യയ്ക്ക് ബാലചന്ദ്രമേനോന്‍ എത്തിയിരുന്നില്ല. എംഎന്‍ അശോക്കുമാറിന് അനിശ്ചിതകാലത്തേക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി പള്ളിയോടസേവാസംഘം അറിയിച്ചു.
വള്ളസദ്യ മുടങ്ങിയതില്‍ ആചാരാനുഷ്ഠാനത്തോടെ പ്രായച്ഛിത്തം നടത്തുമെന്നും ഇവര്‍ പറഞ്ഞു. ഗതാഗതക്കുരുക്ക് മൂലമാണ് സദ്യ കൃത്യസമയത്ത് എത്തിക്കാന്‍ കഴിയാതിരുന്നതെന്നാണ് അമ്മ കേറ്റേഴ്‌സ് അധികൃതരുടെ വിശദീകരണം.












Click it and Unblock the Notifications