കൊല്ലത്ത് ഷോപ്പിങ് കോംപ്‌ളക്‌സില്‍ തീപിടുത്തം

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. സ്ഥലത്തെ പത്രഏജന്റുമാരാണ് തീപടര്‍ന്ന് പിടിക്കുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ ഫയര്‍ഫോഴ്‌സിനേയും പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു. കൊല്ലം തിരുവനന്തപുരം ജില്ലകളില്‍ നിന്നായി 15 യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. നാലു മണിക്കൂറിന് ശേഷമാണ് തീ അണയ്ക്കാനായത്.
സംഭവത്തെ തുടര്‍ന്ന് കോംപ്‌ളക്‌സിലെ എല്ലാ കടകളും പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും പൂര്‍ണമായി കത്തിനശിച്ചു. ഏതാണ്ട് മൂന്ന് കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. തീപിടുത്തത്തിന്റെ കാരണമെന്തെന്ന് അറിവായിട്ടില്ല.












Click it and Unblock the Notifications