Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം വിമത പടയൊരുക്കം കയ്യൂരിലും

CPM Flag
രണസ്മരണകളിരമ്പുന്ന കയ്യൂരിലെ ചുവപ്പന്‍ മണ്ണിലും സിപിഎം നേതൃത്വത്തിനെതിരേ കലാപക്കൊടിയുമായി വിമതര്‍ രംഗത്ത്. പാലക്കാട് മുണ്ടൂരിലുയര്‍ന്ന വിമത സ്വരങ്ങളെ ഒതുക്കിതീര്‍ക്കാന്‍ കഠിനാധ്വാനം നടത്തുന്നതിനിടെയാണ് പുതിയ 'കുലംകുത്തികള്‍' കയ്യൂരില്‍ പ്രതിഷേധമുയര്‍ത്തുന്നത്. പ്രാദേശിക നേതൃത്വത്തിനെതിരായ വിമര്‍ശനങ്ങളാണ് ഒഞ്ചിയത്ത് വിഭാഗീയപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. ഇപ്പോള്‍ കയ്യൂരില്‍ ഉയര്‍ന്നിരിക്കുന്നതും പ്രാദേശികനേതാക്കള്‍ക്കെതിരായ വികാരം തന്നെയാണ്. ഈ വിഷയം പൊതു മണ്ഡലത്തിലെത്തുന്നതിനു മുമ്പ് ഒതുക്കിതീര്‍ക്കാനുള്ള പരിശ്രമങ്ങളാണ് സിപിഎം ജില്ലാനേതൃത്വം നടത്തികൊണ്ടിരിക്കുന്നത്.

പ്രതിപക്ഷമില്ലാത്ത അപൂര്‍വം പഞ്ചായത്തുകളിലൊന്നാണ് ഉത്തരദേശത്തെ കയ്യൂര്‍-ചീമേനി പഞ്ചായത്ത്. 16 സീറ്റില്‍ 16ഉം ഇടത് പക്ഷത്തിന് സ്വന്തമായിടം. കാലാകാലങ്ങളായി ചെങ്കൊടി അല്ലാതെ മറ്റൊന്നും പാറാത്ത ഇടം. പക്ഷേ, വികസന വിഷയങ്ങളില്‍ ക്രിയാത്മകമായ മുന്നേറ്റമുണ്ടാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്നതാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. വികസന മുരടിപ്പ് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ചില നേതാക്കള്‍ തന്നെ പാരപണിയുന്നു. ഈ സാഹചര്യത്തിലാണ് കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളായ ചെറിയകരയിലെയും പൊതാവൂരിലെയും നാട്ടുകാര്‍ വികസമനസമിതി രൂപീകരിച്ചത്. സിപിഎം ഔദ്യോഗിക നേതൃത്വത്തെ ചോദ്യം ചെയ്യുന്ന വികസനസമിതിയിലെ പ്രവര്‍ത്തകരേറെയും വിമത സിപിഎംകാര്‍ തന്നെയാണ്.

വികസനസമിതിയുടെ യോഗത്തില്‍ പാര്‍ട്ടി അംഗങ്ങളടക്കം ഇരുന്നൂറിലേറെ പേര്‍ പങ്കെടുത്തത് പ്രാദേശികനേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. വികസനവിഷയങ്ങളില്‍ വെള്ളം ചേര്‍ത്ത് സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്കായി അട്ടിമറിക്കുന്നവരെ സംരക്ഷിക്കാനാവില്ലെന്ന എന്ന ഉറച്ച തീരുമാനമാണ് യോഗത്തിലുണ്ടായത്. വിഎസ് അച്യുതാനന്ദന്‍ പക്ഷത്തിന് ശക്തമായ വേരോട്ടമുള്ള കാസര്‍കോട്ടെ നീലേശ്വരം, മടിക്കൈ പ്രദേശങ്ങളിലെ വിമതപ്രവര്‍ത്തനങ്ങളെയും ഇതോടൊപ്പം ഏകോപിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കാസര്‍കോട്ട് ഉയരുന്ന ഇത്തരം നീക്കങ്ങളെ അതീവഗൗരവത്തോടെയാണ് ഔദ്യോഗിക നേതൃത്വം വീക്ഷിക്കുന്നത്. എന്തു തന്നെയായാലും ഒഞ്ചിയത്ത് സ്വീകരിച്ചതുപോലെ കുലംകുത്തികളോട് കടുത്ത സമീപനം കയ്യൂരില്‍ സ്വീകരിക്കാന്‍ ഇടയില്ല. പ്രാദേശികനേതൃത്വത്തിന് വീഴ്ചപറ്റിയിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കാനുള്ള രഹസ്യനിര്‍ദ്ദേശമാണ് ജില്ലാ നേതൃത്വത്തിന് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+