ആരുഷി കേസ്: സാക്ഷികളിലൊരാള്‍ കൊല്ലപ്പെട്ടു

ആരുഷിയുടെയും വീട്ടുവേലക്കാരനായ ഹേംരാജിന്റെയും കൊലപാതകം നടന്ന ദിവസം ആരുഷിയുടെ വീട് സന്ദര്‍ശിച്ച പോലീസ് സംഘത്തില്‍ ഇയാളും ഉള്‍പ്പെട്ടിരുന്നു. കേസ് സി.ബി.ഐയ്ക്ക് കൈമാറുന്നത് വരെ പതിനൊന്ന് ദിവസം കേസ് അന്വേഷിച്ചത് ഇയാളുള്‍പ്പെട്ട സംഘമാണ്. ഇവരെ സി.ബി.ഐ കേസിലെ പ്രധാന സാക്ഷികളാക്കിയിരുന്നു. കേസിലെ 140 സാക്ഷികളിലൊരാള്‍ മാത്രമാണ് ജഗ്ബീറെന്നും ഇയാളുടെ മരണം കേസിനെ ബാധിയ്ക്കില്ലെന്നും സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.
ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറും നൂപുര്‍ തല്‍വാറും പ്രത്യേക സി.ബി.ഐ. കോടതിയില്‍ വിചാരണ നേരിടുകയാണ്. അഞ്ച് മാസത്തെ വിചാരണത്തടവിന് ശേഷം നുപൂര്‍ തല്‍വാര്‍ ചൊവ്വാഴ്ചയാണ് ജയില്‍ മോചിതയായത്.
കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നിവയടക്കമുള്ള കുറ്റാരോപണങ്ങളാണ് തല്‍വാര്‍ ദമ്പതിമാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
2008 മെയ് 16നാണ് പതിനാലുകാരിയായ ആരുഷി ദില്ലിയ്ക്കടുത്തെ നോയ്ഡയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. വീട്ടുവേലക്കാരനായ ഹേംരാജിന്റെ മൃതദേഹം പിറ്റേന്ന് വീടിന്റെ ടെറസ്സില്‍നിന്നും കണ്ടെടുത്തു.












Click it and Unblock the Notifications