Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫാ.ചിറ്റിലപ്പള്ളി വധം: പ്രതിക്ക് ഇരട്ടജീവപര്യന്തം

Court-order
കൊച്ചി: ചാലക്കുടി തുരുത്തിപ്പറന്പ് സഹായമാതാ പള്ളിവികാരിയായിരുന്ന ഫാദര്‍ ജോബ് ചിറ്റിലപ്പിള്ളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രഘുവിന് സിബിഐ പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. 35,000 രൂപ പിഴയും പ്രതി അടയ്ക്കണം.

ഫാദര്‍ ചിറ്റിലപ്പള്ളി 2004 ആഗസ്ത് 28നാണ് കൊല്ലപ്പെട്ടത്. പരിസരവാസിയായ രഘുവാണ് കൊല നടത്തിയതെന്ന് സിബിഐ കണ്ടെത്തി. സാക്ഷി മൊഴികളില്‍ നിന്നും പ്രതി കുറ്റക്കാരനാണെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടു. പ്രതി ദയ അര്‍ഹിക്കുന്നില്ലെന്ന് പറഞ്ഞ കോടതി പ്രതിയില്‍ നിന്നും ഈടാക്കുന്ന പണം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണമെന്നും നിര്‍ദേശിച്ചു.

ഫാദര്‍ ചിറ്റിലപ്പള്ളിയോട് പ്രതിക്കുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. െ്രെകംബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് സിബിഐയ്ക്ക് കൈമാറിയിരുന്നു.

കേസില്‍ മറ്റു ചിലര്‍ കൂടി പ്രതികളാണെന്നുള്ള ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ കേസില്‍ രഘുവിനല്ലാതെ മറ്റാര്‍ക്കും പങ്കില്ലെന്ന് സിബിഐ കണ്ടെത്തുകയായിരുന്നു. സിബിഐ ചെന്നൈ യൂണിറ്റിലെ ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാറാണ് കേസ് അന്വേഷിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+