മോഹന്‍ലാലിന്റെ ആനക്കൊമ്പ്; ഗണേഷിന് നോട്ടീസ്

തിരുവനന്തപുരം ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, മലയാറ്റൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, വനംവകുപ്പു സെക്രട്ടറി, മന്ത്രി ഗണേഷ്‌കുമാര്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. കേസ് അടുത്ത മാസം 11 നു പരിഗണിക്കും.
ആനക്കൊമ്പ് കണ്ടെത്തി ഒരു വര്‍ഷത്തിനു ശേഷമാണ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയതെന്നും മന്ത്രിയെന്ന നിലയില്‍ അന്വേഷണം വൈകിപ്പിക്കാന്‍ ഗണേഷ് കുമാര്‍ ശ്രമിച്ചെന്നുമാണ ് ഹര്‍ജിക്കാരന്റെ ആരോപണം.
മോഹന്‍ലാലിന്റെ എറണാകുളത്തെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നതിനിടെ 19 ആനക്കൊമ്പുകള്‍ കണ്ടെത്തിയെങ്കിലും എഫ്‌ഐആറില്‍ നാല് ആനക്കൊമ്പുകളെന്നാണു കാട്ടിയിരിക്കുന്നതെന്നു ഹര്‍ജിയിലുണ്ട്. ആനക്കൊമ്പു പിടിച്ചെടുത്ത് കോടതിയില്‍ രേഖയായി സൂക്ഷിക്കേണ്ട വനംവകുപ്പ് ഇവയെല്ലാം മോഹന്‍ലാലിന്റെ വീട്ടില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
മന്ത്രി ഗണേഷ്‌കുമാര്‍ കേന്ദ്രവനംമന്ത്രിക്ക് കത്തയച്ച്, വനവിഭവങ്ങള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്ക് അതു വെളിപ്പെടുത്താനുള്ള തീയതി 2003 ഒക്‌ടോബര്‍ പത്ത് എന്നുള്ളത് നീട്ടണമെന്നാവശ്യപ്പെട്ടതായും ഹര്‍ജിക്കാരന്‍ കോടതിയില്‍ ബോധിപ്പിച്ചു. ഇത്തരത്തില്‍ തീയതി നീട്ടിവാങ്ങി മോഹന്‍ലാലിനെ രക്ഷിക്കാനുള്ള നീക്കമാണു നടത്തിയതെന്നും വാദിച്ചു.
മോഹന്‍ലാലിനെ രക്ഷിക്കാന്‍ മന്ത്രി ഗണേഷ്‌കുമാര്‍ വ്യക്തിപരമായി കത്തെഴുതിയത് അധികാര ദുര്‍വിനിയോഗമാണെും വിജിലന്‍സ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കോട്ടയം ചെമ്പ് സ്വദേശി അനില്‍കുമാര്‍, ഹൈക്കോടതി അഭിഭാഷകന്‍ കെ.പി. രാജേന്ദ്രന്‍ മുഖേന നല്‍കിയ ഹര്‍ജിയിലാണ് കോടതി വിശദീകരണം തേടിയിരിക്കുന്നത്.
1972ലെ വനംവന്യജീവി സംരക്ഷണ നിയമത്തിലെ 63 വകുപ്പിലും 140 എ ഉപ വകുപ്പിലും ഭേദഗതി വേണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ജയന്തി നടരാജന് കത്തയച്ചത്. എന്നാല്‍, കേന്ദ്ര വനംമന്ത്രി ജയന്തി നടരാജന്‍ 2012 മേയ് 16ന് വനംമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന് അയച്ച കത്തില്‍ കേരളത്തിന്റെ ആവശ്യം നിരാകരിച്ചതോടെ ഈ നീക്കം പാളി.












Click it and Unblock the Notifications