ഹിനയുടെ പ്രണയം കെട്ടുകഥയെന്ന് ഭര്‍ത്താവ്

പാക് വിദേശകാര്യ മന്ത്രി ഹിനി റബ്ബാനിയും പ്രസിഡന്റ് പ്രസിഡന്റ് അസിഫ് അലി സര്‍ദാരിയുടെ മകന്‍ ബിലാവല്‍ ഭൂട്ടോയും തമ്മില്‍ കടുത്ത പ്രണയത്തിലെന്ന് ബംഗ്ലാദേശ് ആസ്ഥാനമായുള്ള ബ്ലിറ്റ്‌സ് ടാബ്ലോയിഡാണ് റിപ്പോര്‍ട്ട് ചെയ്തത്. 11 വയസിനു മൂത്ത ഹിനയുമായി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് ഒളിച്ചോടാന്‍ ബിലാവല്‍ പദ്ധതി തയാറാക്കിയെന്നും സംഭവമറിഞ്ഞ സര്‍ദാരി ബിലാവലിനെ ഗുണദോഷിക്കുകയും കര്‍ശനമായി താക്കീത് ചെയ്യുകയുമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രണ്ടു മക്കളുടെ അമ്മയായ ഹിനയുമായുള്ള മകന്റെ ബന്ധം പുറത്തറിഞ്ഞാല്‍ രാഷ്ട്രീയ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നാണ് സര്‍ദാരി കരുതുന്നത്. എന്നാല്‍ എന്തുവന്നാലും ബന്ധത്തില്‍ നിന്ന് പിന്തിരിയാന്‍ ബിലാവലും ഹിനയും തയ്യാറല്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
പാകിസ്താനിലെ മന്ത്രിമാരുടെ പ്രണയബന്ധങ്ങളെ പറ്റി വാര്‍ത്ത പരക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷം സര്‍ദാരി യുഎസിലുള്ള ഒരു ഡോക്ടറെ രഹസ്യവിവാഹം ചെയ്തുവെന്ന് തരത്തിലുള്ള വാര്‍ത്ത പാക് മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു. മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷാറഫിനെ പറ്റിയും ഇത്തരം ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.












Click it and Unblock the Notifications