കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവേരി: കര്‍ണാടകയില്‍ പ്രക്ഷോഭം ശക്തം

  • By Nisha Bose
Google Oneindia Malayalam News

Karnataka
മാണ്ഡ്യ: കാവേരി ജലം തമിഴ്‌നാടിന് വിട്ടുകൊടുക്കുന്നതിനെ ചൊല്ലി കര്‍ണാടകയില്‍ പ്രക്ഷോഭം തുടരുന്നു. മാണ്ഡ്യ. മൈസൂര്‍, ചാമരാജ്‌നഗര്‍ ജില്ലകളിലാണ് തിങ്കളാഴ്ചയും സമരം തുടരുന്നത്. ഗെജ്ജലാഗെരെ ഗ്രാമത്തില്‍ റെയില്‍വേ ട്രാക്കില്‍ കുത്തിയിരുന്ന സമരക്കാര്‍ മൈസൂര്‍-ഷിര്‍ദി എക്‌സ്പ്രസ് തടഞ്ഞിട്ടു. സമരത്തില്‍ പങ്കെടുത്ത നൂറോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തമിഴ്‌നാടിന് 9,000 ഘനയടി ജലം കൊടുക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കൃഷ്ണ രാജ സാഗര്‍, കബനി അണക്കെട്ടുകളില്‍ നിന്ന് കഴിഞ്ഞ ദിവസം മുതല്‍ സര്‍ക്കാര്‍ ജലം വിട്ടുകൊടുത്ത് തുടങ്ങിയിരുന്നു. സമരത്തെ തുടര്‍ന്ന് തുടര്‍ച്ചയായ മൂന്നാം ദിവസവും ബാംഗ്ലൂര്‍-മൈസൂര്‍ പാതയില്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. മൈസൂരില്‍ കര്‍ണാടക രക്ഷണ വേദികെയുടെ പ്രവര്‍ത്തകര്‍ ഡപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

സുപ്രീംകോടതിയുടെ ഉത്തരവുള്ളതിനാല്‍ സര്‍ക്കാരിന് ജലം വിട്ടുകൊടുക്കാതിരിയ്ക്കാനാകില്ലെന്നും അതേസമയം സംസ്ഥാനത്തെ കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വിഷയത്തില്‍ സുപ്രീംകോടതിയ്ക്ക് മുന്‍പാകെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്നും ജഗദീഷ് ഷെട്ടാര്‍ അറിയിച്ചു.

പ്രധാനമന്ത്രി അധ്യക്ഷനായ കാവേരി നദീജല അതോറിറ്റി കഴിഞ്ഞ ചൊവ്വാഴ്ച തമിഴ്‌നാടിന് ഇത്രയും ജലം വീതം ഒക്‌ടോബര്‍ 15 വരെ നല്‍കണമെന്ന് കര്‍ണാടകയോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കര്‍ണാടക തയ്യാറായില്ല. തുടര്‍ന്ന് കേസ് പരിഗണിച്ച സുപ്രീംകോടതി കര്‍ണാടകയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിട്ടു പോലും ജലം നല്‍കാന്‍ തയ്യാറാകാത്ത കര്‍ണാടകയുടെ നിലപാട് നിര്‍ഭാഗ്യകരമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

English summary
Protests rocked the Cauvery river basin district of Karnataka for the second day on Monday over release of Cauvery water to Tamil Nadu with police taking about 100 people into custody after they squatted on tracks and detained the Mysore-Shirdi express at Gejjalagere village.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X