Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്ത് ബിജെപി തന്നെ ഭരിയ്ക്കും

ദില്ലി: ഗുജറാത്തില്‍ മൃഗീയ ഭൂരിപക്ഷത്തോടെ ബിജെപി തന്നെ ഭരണം തുടരുമെന്ന് സര്‍വെ റിപ്പോര്‍ട്ട്. 182 സീറ്റുകളില്‍ 133ഉം ബിജെപി നേടുമ്പോള്‍ കോണ്‍ഗ്രസിന് 43 സീറ്റുകള്‍ ലഭിക്കും. 2007ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഭരണകക്ഷിക്ക് 16 സീറ്റുകള്‍ അധികമായിരിക്കും. പ്രതിപക്ഷത്തിന് 16 സീറ്റ് കുറയാനാണ് സാധ്യത.

Lens News Survey

വോട്ടിങ് ശതമാനം നോക്കുകയാണെങ്കില്‍ ബിജെപിക്ക് സംസ്ഥാനത്തെ മൊത്തം വോട്ടിന്റെ 50 ശതമാനം ലഭിക്കും. കോണ്‍ഗ്രസിന് 38 ശതമാനം വോട്ടുകള്‍ ലഭിക്കുമെങ്കിലും സീറ്റുകള്‍ കുറയാനാണ് സാധ്യത.

സംസ്ഥാനത്തെ 52 മണ്ഡലങ്ങളിലെ 7294 പേരെ ഉള്‍പ്പെടുത്തികൊണ്ട് ലെന്‍സ്ഓണ്‍ന്യൂസ് ആണ് സര്‍വെ സംഘടിപ്പിച്ചത്. കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പോരായ്മ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പോലെ ഉയര്‍ത്തികാട്ടാവുന്ന ഒരു നേതാവില്ലെന്നതാണ്.

ഗുജറാത്തിലെ ആറുകോടിയോളം വരുന്ന ജനങ്ങളും കേന്ദ്രം ഭരിയ്ക്കുന്ന കോണ്‍ഗ്രസും തമ്മിലുള്ള ഏറ്റുമുട്ടലാക്കി തിരഞ്ഞെടുപ്പിനെ മാറ്റാന്‍ മോഡിയുടെ കീഴില്‍ ബിജെപിക്ക് സാധിച്ചിരിക്കുന്നു. മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേലിന്റെ കീഴില്‍ നടക്കുന്ന മോഡി വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് കാര്യമായ സ്വാധീനമുണ്ടാക്കാന്‍ സാധിച്ചില്ലെന്ന് സര്‍വെ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+