കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറാജ് ദിനപത്രം; പ്രശ്‌നം പിടിവാശി

Google Oneindia Malayalam News

കോഴിക്കോട്: സിറാജ് ദിനപത്രത്തില്‍ നിന്നും അന്യായമായി പിരിച്ചുവിട്ട കെപി ബിനീഷിനെ തിരിച്ചെടുക്കാതിരിക്കാന്‍ കാരണം മാനേജ്‌മെന്റ് കമ്മിറ്റിയിലെ ഒന്നോ രണ്ടോ പേരുടെ പിടിവാശിയാണെന്ന് സമരസമിതി.

Siraj Daily

കെഎന്‍ഇഎഫ് സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ജോയിന്റെ സെക്രട്ടറിയുമായ ബിനീഷിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ കോഴിക്കോട് നടക്കാവിലുള്ള പത്ര ഓഫിസിനുമുന്നില്‍ റിലേ നിരാഹാരം തുടങ്ങിയിട്ടുണ്ട്.

മാനേജരായിരുന്ന കരീം കക്കാടിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളെ ചോദ്യം ചെയ്തതാണ് ബിനീഷിനെതിരേ നടപടി സ്വീകരിക്കാന്‍ കാരണമെന്ന് തൊഴിലാളികള്‍ പറയുന്നു. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ഇയാളെ കമ്പനി ഇപ്പോള്‍ പുറത്താക്കിയതായി സമരസമിതി കോര്‍ഡിനേറ്റര്‍ എംവി ഫിറോസ് വണ്‍ഇന്ത്യയോട് പറഞ്ഞു. ബിനീഷിനെതിരേ കള്ളപ്പരാതി സ്വീകരിച്ചാണ് നടപടിയെടുത്തത്.

എപി വിഭാഗം സുന്നികളുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പത്രമാണ് സിറാജ്. ഇതുമായി ബന്ധപ്പെട്ട് കെയുഡബ്ല്യുജെ, കെഎന്‍ഇഎഫ് ഭാരവാഹികള്‍ ഉന്നത നേതാക്കളുമായി നിരവധി തവണ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പലപ്പോഴും അന്തിമ ഘട്ടത്തില്‍ അട്ടിമറിയ്ക്കപ്പെടുകയായിരുന്നു.

English summary
Labour Problem in Siraj Daily, Hunger Strike before Siraj Daily Kozhikode Office.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X