Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌കൂള്‍ കലോത്സവത്തിലും ലീഗിന്റെ പിടിവാശി

PK Abdurabb
സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്തിപ്പിലും മുസ്ലീംലീഗിന്റെ പിടിവാശി. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിന് സ്‌കൂള്‍ കലോത്സവം തന്റെ മണ്ഡലത്തില്‍ തന്നെ നടത്തുന്ന കാര്യം അഭിമാനപ്രശ്‌നമായി മാറിയതോടെ വിവാദങ്ങള്‍ തലപൊക്കിയിരിക്കുകയാണ്. പതിനായിരക്കണക്കിനാളുകള്‍ എത്തുന്ന കലോത്സവം തിരൂരങ്ങാടി പോലൊരു ഇട്ടാവട്ടം സ്ഥലത്ത് നടത്താനാകില്ലെന്ന നിലപാടാണ് അധ്യാപക സംഘടനകളുടേത്.

ആദ്യം രംഗത്തെത്തിയത് കോണ്‍ഗ്രസിന്റെ അധ്യാപക സംഘടനയാണ്. വിവാദം മുറുകിയതോടെ കലോത്സവം നടത്താന്‍ തിരൂരങ്ങാടിയില്‍ സൗകര്യങ്ങളുണ്ടോ എന്ന് പരിശോധിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ തന്നെ അവിടെയെത്തുകയാണ്. ഏഷ്യയിലെ തന്നെ സ്‌കൂള്‍ കൂട്ടികളുടെ ഏറ്റവും വലിയ മേള എന്നറിയപ്പെടുന്ന സംസ്ഥാനസ്‌കൂള്‍ കലോത്സവം നടത്താന്‍ തിരുരങ്ങാടിയില്‍ സൗകര്യങ്ങളുണ്ടോ എന്ന് വിലയിരുത്താന്‍ ഡി പി ഐ യുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസവകുപ്പിലെ ഉന്നത സംഘം ചൊവ്വാഴ്ചയെത്തും. സ്‌കൂള്‍മേള നടത്താന്‍ നിര്‍ദ്ദേശിച്ച സ്ഥലത്ത് അതിന് സൗകര്യങ്ങളുണ്ടോ എന്ന് ഡി പി ഐ തന്നെ നേരിട്ടെത്തി വിലയിരുത്തുന്നത് ഇതാദ്യമായാണ്.

തിരൂരങ്ങാടിയില്‍ കലോത്സവം നടത്താന്‍ കഴിയില്ലെന്നാണ് ഡി പി ഐയുടെ റിപ്പോര്‍ട്ടെങ്കില്‍ കലോത്സവവേദി മലപ്പുറത്തെ തന്നെ മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറ്റും. മുസ്ലീം ലീഗ് കേരളം ഭരിക്കുമ്പോള്‍ സ്‌കൂള്‍ കലോത്സവം മലപ്പുറത്തല്ലെങ്കില്‍ പിന്നെ ലീഗുകാര്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ല. അമ്പത്തൊന്നാമത് സ്‌കൂള്‍ കലോത്സവത്തിന്റെ വേദി തിരൂരങ്ങാടി മണ്ഡലത്തില്‍ തന്നെയാകുമെന്ന് വിദ്യാഭ്യാസമന്ത്രി ഉറപ്പിച്ച് പറഞ്ഞിട്ടുണ്ട്.

യാത്രാ-താമസ സൗകര്യങ്ങളിലുള്ള പരിമതികളും കൂടുതല്‍ വേദികള്‍ അടുത്തടുത്തായി സജ്ജമാക്കാനുള്ള പ്രയാസവുമാണ് തിരൂരങ്ങാടിയുടെ ന്യുനതയായി അധ്യാപക സംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും ചൂണ്ടിക്കാട്ടുന്നത്. രക്ഷിതാക്കളും കുട്ടികളുമടക്കം പതിനായിരത്തിലധികം ആളുകള്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങളും മറ്റും തിരൂരങ്ങാടി പോലെ സൗകര്യം കുറഞ്ഞ സ്ഥലത്ത് സജ്ജമാക്കുന്നത് ശ്രമകരുമാകും.

മലപ്പുറം ജില്ലയില്‍ തിരൂരിലും മലപ്പുറത്തും പെരിന്തല്‍മണ്ണയിലുമൊക്കെ ആവശ്യമായ സ്ഥലവും സൗകര്യങ്ങളും ഉണ്ടെന്നിരിക്കെ ഈ മഹാമേള തിരൂരങ്ങാടിയില്‍ തന്നെ നടത്തണമെന്നത് വിദ്യാഭ്യാസമന്ത്രിയുടെ അഭിമാനപ്രശ്‌നമാണ്. വിദ്യാഭ്യാസമന്ത്രിയുടെ മണ്ഡലമായതിനാല്‍ സൗകര്യങ്ങളൊന്നുമില്ലെങ്കിലും സംസ്ഥാനമേള എങ്ങിനെയെങ്കിലും നടത്തണമെന്ന് പറയുന്നതിനെ അംഗീകരിക്കാനാവില്ലെന്നാണ് ലീഗിന്റെ അധ്യാപക സംഘടനയും വിദ്യാര്‍ത്ഥിസംഘടനയും ഒഴികെയുള്ള അധ്യാപക സംഘടനകളും വിദ്യാര്‍ഥി സംഘടനകളും പറയുന്നത്.

കലോത്സവത്തിന് 18 വേദികളെങ്കിലും വേണ്ടിവരും. ഇവ തമ്മില്‍ കിലോമീറ്റുകളുടെ അന്തരമുണ്ടാകുന്നത് മത്സരാര്‍ഥികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കും. മുഖ്യവേദിയായി പരിഗണിക്കപ്പെടുന്ന തിരൂരങ്ങാടി യത്തീംഖാന ഗ്രൗണ്ടിനും കോഴിച്ചെന എം എസ് പി ഗ്രൗണ്ടിനും സമീപം താമസസൗകര്യം തീരെയില്ല. താമസസൗകര്യമുള്ള സമീപപ്രദേശം കോട്ടയ്ക്കലാണ്. ഇവിടെ ആയിരത്തോളം പേര്‍ക്ക് താമസസൗകര്യമുണ്ടാകും. എന്നാലും കൂടുതല്‍ പേരും തിരൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ നഗരങ്ങളെ ആശ്രയിക്കേണ്ടിവരും. വേദികള്‍ തമ്മിലുള്ള ദൂരക്കൂടുതലും താമസസൗകര്യമുള്‍പ്പെടെയുള്ളവയുടെ അപര്യാപ്തതയും കലോത്സവത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് എതിര്‍പ്പുന്നയിച്ചവരുടെ വാദം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+