കന്നഡ നടിയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍

ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ആന്ധ്രാപ്രദേശില്‍ നിന്ന് ഷൂട്ടിങ് കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം ബാംഗ്ലൂരിലേക്ക് വരുംവഴി അനന്തപൂരില്‍ വെച്ച് ഹേമശ്രീക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നുവെന്ന് സുരേന്ദ്ര ബാബു പറയുന്നു.
മൂന്നരയോടെ ആശുപത്രിയിലെത്തിച്ചെ ഹേമശ്രീ രണ്ട് മണിക്കൂര്‍ മുമ്പ് മരിച്ചുവെന്നാണ് ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചിരിയ്ക്കുന്നത്. എന്നാല്‍ ആശുപത്രിയില്‍ വച്ച് ഹേമശ്രീ മരിച്ചുവെന്ന നിലപാടിലാണ് സുരേന്ദ്ര ബാബു. ബാംഗ്ലൂരിലേക്ക് കൊണ്ടുവന്ന മൃതദേഹം ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രബാബുവിനെ വൈകിട്ട് പോലീസ് കസ്റ്റഡിയിലെടുത്തത്.
2011 ജൂണിലാണ് ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. തന്നെ വീട്ടുകാര്‍ നിര്‍ബന്ധപൂര്‍വം വിവാഹം കഴിപ്പിക്കുകയായിരുന്നെന്നും സുരേന്ദ്രബാബുവിനൊപ്പം കഴിയാന്‍ പറ്റില്ലെന്നും കാണിച്ച് അന്ന് ഹേമശ്രീ ബാംഗ്ലൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇരുവര്‍ക്കും കൗണ്‍സിലിങ് നടത്തിയതിന് ശേഷമാണ് ഒന്നിച്ചു താമസം തുടങ്ങിയത്. സിരിഗണ, വര്‍ഷ, നഞ്ചുണ്ടി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ഹേമശ്രീ ഒട്ടേറെ സീരിയിലുകളിലും വേഷമിട്ടിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം അന്വേഷണം തുടരുമെന്നാണ് പൊലീസ് അറിയിച്ചിരിയ്ക്കുന്നത്.












Click it and Unblock the Notifications