മകള്‍ വെടിവച്ചത് ആശാ ഭോസ്ലെയുടെ തോക്കുകൊണ്ട്

തന്റെ വസതിയില്‍ നിന്ന് തോക്ക് നഷ്ടപ്പെട്ട വിവരം ആശ മുന്‍പ് തന്നെ പൊലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് അവരുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നുവെന്നും സീനിയര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രദീപ് ലോനാന്ദ്കര്‍ അറിയിച്ചു.
ആയുധം മുന്‍പ് തന്നെ വര്‍ഷ ഒളിപ്പിച്ച് വയ്ക്കുകയായിരുന്നുവോ അതോ അടുത്തകാലത്താണോ തോക്ക് വര്‍ഷയുടെ പക്കല്‍ എത്തിയത് തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്.
കഴിഞ്ഞ ദിവസമാണ് പെഡ്ഢര്‍ റോഡിലെ കുടുംബ വീടായ പ്രഭുകുഞ്ചിലെ ഫ്‌ളാറ്റില്‍ വര്‍ഷയെ തലക്ക് വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. വിഷാദരോഗത്തിന് ചികിത്സ തേടി വരികയായിരുന്നു വര്‍ഷ. .2008 ലും 2010 ലും വര്‍ഷ ഉറക്കഗുളിക കഴിച്ച് ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. പ്രശസ്ത ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ഗൗതം രാജാധ്യക്ഷയുമൊത്ത് ഒരു അനാഥാലയം തുടങ്ങാന്‍ വര്‍ഷ പദ്ധതിയിട്ടിരുന്നു. രാജാധ്യക്ഷയുടെ മരണത്തെത്തുടര്‍ന്ന് വര്‍ഷയുടെ നില കൂടുതല്‍ മോശമായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications