Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലാത്സംഗങ്ങള്‍ സമ്മതത്തോടെയെന്ന് കോണ്‍. നേതാവ്

ദില്ലി: ഹരിയാനയില്‍ അടുത്തിടെ നടന്ന 90 ശതമാനം ബലാത്സംഗങ്ങളും പെണ്‍കുട്ടികളുടെ സമ്മതത്തോടെയാണെന്ന് ഹരിയാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അംഗം ധരംബീര്‍ ഗോയത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബലാത്സംഗത്തിന് ഇരയായി ആത്മഹത്യചെയ്ത പെണ്‍കുട്ടിയുടെ വീട് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി സന്ദര്‍ശിച്ചതിനു പിന്നാലെയാണ് അഭിപ്രായപ്രകടനം.

പെണ്‍കുട്ടികളില്‍ 90 ശതമാനവും സ്വന്തം ഇഷ്ടപ്രകാരമാണ് പുരുഷന്മാര്‍ക്കടുത്തേക്ക് പോകുന്നതെന്ന് ഗോയത് പറഞ്ഞു. അവിടെ അവരെ കാത്തിരിക്കുന്നത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരാകും. അഞ്ചുമുതല്‍ ഏഴുവരെ ആളുകളുണ്ടാകും. പെണ്‍കുട്ടികള്‍ സ്വമേധയാ അവര്‍ക്ക് വഴങ്ങും. പിന്നെ കേസിന് പോകും, ഗോയത് പറഞ്ഞു.

ബലാത്സംഗവാര്‍ത്തകള്‍ സംസ്ഥാന സര്‍ക്കാരിനെ അധിക്ഷേപിക്കാന്‍ കെട്ടിച്ചമയ്ക്കുന്നതാണെന്ന് നേരത്തെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഫൂല്‍ചന്ദ് മുലാന ഫൂല്‍ ചന്ദും അഭിപ്രായപ്പെട്ടിരുന്നു. ഒരു മാസത്തിനിടെ 19 ബലാത്സംഗങ്ങളാണ് ഹരിയാനയില്‍ നടന്നത്. ദളിതരും പ്രായപൂര്‍ത്തിയാകാത്തവരുമായ പെണ്‍കുട്ടികളാണ് ഏറെയും അക്രമത്തിനിരയായത്. സ്ത്രീ പീഡനങ്ങള്‍ അരങ്ങേറുമ്പോഴും ഒന്നും ചെയ്യാനാവാതെ

അതിനിടെ സംസ്ഥാനത്ത് വര്‍ധിക്കുന്ന ബലാത്സംഗങ്ങള്‍ തടയാനായി ഹരിയാന സര്‍ക്കാര്‍ സ്ത്രീകള്‍ക്കായി കൊണ്ടുവരുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ക്കെതിരെയും ജീന്‍സ് ധരിക്കരുത്, രാത്രി വീട്ടില്‍ തന്നെ തങ്ങുക, വിവാഹപ്രായം 16വയസ്സാക്കി കുറക്കുക തുടങ്ങിയ കരട് നിര്‍ദേശങ്ങളാണ് വനിതാ വിമോചകരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും വിമര്‍ശത്തിനിടയാക്കിയത്.

എന്നാല്‍ ഇവ മാര്‍ഗ നിര്‍ദേശങ്ങള്‍ മാത്രമാണെന്നും നിയമമല്ലെന്നുമാണ് ഹരിയാന കുടുംബക്ഷേമ മന്ത്രാലയ അധികൃതരുടെ വാദം ഹരിയാനയിലെ ഗ്രാമത്തലവന്മാരുടെ നേതൃത്വത്തില്‍ നടക്കുന്ന പഞ്ചായത്തുകള്‍ക്ക് അംഗീകാരം നല്‍കാനും ഔദ്യാഗിക തലത്തില്‍ നീക്കമുണ്ട്. ഇതിനെതിരെയും പ്രതിഷേധം ശക്തമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+