ജലസേചനകുംഭകോണത്തില്‍ ഗഡ്കരിക്ക് പങ്ക്

രാജിവെച്ച മഹാരാഷ്ട്ര ജലസേചനമന്ത്രി അജിത് പവാറുമായി ഗഡ്കരിക്ക് അടുത്ത ബിസിനസ് ബന്ധമാണുള്ളത്. കര്‍ഷകരുടെ എക്കര്‍ കണക്കിന് ഭൂമിഗഡ്കരി തട്ടിയെടുത്തിട്ടുണ്ട്. കൃഷി ഭൂമി വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച ബിജെപി നേതാവിന് ഈ സ്ഥലത്തേക്ക് അണക്കെട്ടുകളില്‍ നിന്നും വെള്ളമെത്തിക്കാനുള്ള എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് അജിത് പവാറാണ്.
ചുരുങ്ങിയ കാലം കൊണ്ട് മഹാരാഷ്ട്രയില്‍ വന്‍ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്താന്‍ ഗഡ്കരിക്ക് സാധിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ അഞ്ച് വൈദ്യുതോദ്പാദക സ്ഥാപനങ്ങളും മൂന്നു പഞ്ചസാര ഫാക്ടറികളും ഇദ്ദേഹത്തിനുണ്ട്. വിവരാവകാശ പ്രവര്‍ത്തക അഞ്ജലി ദാംാനിയയും കെജ്രിവാളിനൊപ്പമുണ്ടായിരുന്നു.
അഞ്ജലി നാഗ്പൂരില്‍ നിന്നു ശേഖരിച്ച പലരേഖകളും പത്രസമ്മേളനത്തില്‍ വിതരണം ചെയ്തു. മറാത്തി ഭാഷയിലുള്ള ഒട്ടേറെ തെളിവുകള്‍ ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
യുപിഎ അധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ വാധ്രയ്‌ക്കെതിരേയും കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെതിരേയും തെളിവുകള്‍ സഹിതം കെജ്രിവാള്‍ രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications