ഒളിത്താവളപീഡനം, സിപിഎം വീണ്ടും ലൈംഗികവിവാദത്തില്‍

CPM
പ്രമുഖ നേതാക്കളുടെ ലൈംഗികപീഡനകഥകള്‍ മറച്ചുവെയ്ക്കാന്‍ പാടുപെടുന്ന സിപിഎം നേതൃത്വത്തിന് കനത്ത തിരിച്ചടിയായി കൊണ്ട് കണ്ണൂരിലെ ഒളിത്താവളപീഡനം വിവാദമാകുന്നു. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളില്‍ ചിലര്‍ ഒളിവില്‍ താമസിയ്ക്കവെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സംശയിക്കുന്ന യുവതിയുടെ ആത്മഹത്യയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

പെരിങ്ങനം മലയില്‍ ഒളിവില്‍ താമസിക്കവെ രണ്ടാം പ്രതി കിര്‍മാണി മനോജ്, മൂന്നാം പ്രതി കൊടി സുനി, അഞ്ചാം പ്രതി കെകെ മുഹമ്മദ് ഷാഫി എന്നിവര്‍ക്ക് ഭക്ഷണമെത്തിച്ചുകൊടുത്തിരുന്ന നാല്‍പ്പത്തിയെട്ടുകാരി പീഡനത്തിനിരായതിനെ തുടര്‍ന്ന് ഗര്‍ഭിണിയാവുകയും സെപ്തംബര്‍ 24ന് ജീവനൊടുക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. സ്ത്രീയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്ന് പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കണ്ണൂര്‍, എറണാകുളം ജില്ലാ സെക്രട്ടറിമാര്‍ക്കെതിരേയുണ്ടായ ലൈംഗിക ആരോപണങ്ങള്‍ ഒരു വിധം തണുപ്പിച്ച് വരുമ്പോഴാണ് സംസ്ഥാനകമ്മിറ്റി അംഗവും ദേശാഭിമാനിയുടെ ഉത്തരവാദപ്പെട്ട ചുമതല വഹിയ്ക്കുകയും ചെയ്യുന്ന നേതാവിനെതിരേ ഗുരുതരമായ ആരോപണങ്ങളുമായി ചിലര്‍ രംഗത്തെത്തിയത്.

അതേ സമയം കണ്ണൂരിലെ യുവതിയുടേത് സ്വാഭാവിക മരണമാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം എന്നാണ് അവരുടെ വാദം. അതേ സമയം യുവതിയുടെ പെട്ടെന്നുള്ള മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+