ജനസമക്ഷം വിഎസ് തെറ്റ് ഏറ്റുപറഞ്ഞു

കൂടംകുളം വിഷയത്തില്‍ താന്‍ സ്വീകരിച്ച നിലപാട് തെറ്റായിപ്പോയി. ഇക്കാര്യത്തില്‍ പാര്‍ട്ടി ഉന്നയിച്ച വിമര്‍ശനത്തെ അംഗീകരിക്കുന്നു. ടിപി ചന്ദ്രശേഖരന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതും തെറ്റ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയ്ക്ക് നേരെ നടത്തിയ പരാമര്‍ശവും തെറ്റായിപ്പോയി. ഇക്കാര്യങ്ങളില്‍ പാര്‍ട്ടി എടുത്ത അച്ചടക്ക നടപടിയെ അംഗീകരിക്കുന്നുവെന്നും വിഎസ് പറഞ്ഞു. ചാരക്കേസില്‍ മുരളീധരന്‍ ഉന്നയിച്ച ആരോപണങ്ങളെ ഗൗരവത്തോടെ കാണണമെന്നും വിഎസ് പറഞ്ഞു. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ വിഷയത്തില്‍ അന്വേഷണം വേണമെന്നും വിഎസ് ആവശ്യപ്പെട്ടു.
നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് നടന്ന ദിവസം ടിപി ചന്ദ്രശേഖരന്റെ വീട്ടില്‍ പോയത് തികച്ചും യാദൃശ്ചികമായിരുന്നു. എന്നാല്‍ അത് തെറ്റായിപ്പോയെന്ന് പാര്‍ട്ടി നേതൃത്വം പറയുന്നു. ഇത്് താന്‍ അംഗീകരിക്കുന്നുവെന്നും വിഎസ് പറഞ്ഞു. പിണറായിയെ ഡാങ്കെയോട് ഉപമിച്ചത് ഒഴിവാക്കേണ്ടതായിരുന്നു
കഴിഞ്ഞ ദിവസം സംസ്ഥാന സമിതിയില്‍ വിഎസ് തന്റെ തെറ്റുകള്‍ ഏറ്റുപറഞ്ഞിരുന്നു. എന്നാല്‍ പരസ്യമായി തെറ്റ് ഏറ്റു പറയണമെന്ന്് പാര്‍ട്ടി നിര്‍ദേശിച്ചിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടതു പ്രകാരമാണ് താന്‍ തെറ്റുകള്‍ പരസ്യമായി ഏറ്റുപറയുന്നത് എന്നും വിഎസ് അറിയിച്ചു.












Click it and Unblock the Notifications