പാര്‍ട്ടി ഹാപ്പിയാണെന്ന് പിണറായി

ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ കേന്ദ്രകമ്മിറ്റി പറയാനുള്ളത് പറഞ്ഞു, ഇനി അതില്‍ വി.എസിന് പറയാനുള്ളത് അദ്ദേഹത്തില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയും. വി.എസ് സംസ്ഥാന കമ്മിറ്റിയില്‍ തെറ്റ് ഏറ്റുപറഞ്ഞത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
നിങ്ങള്‍ പ്രതീക്ഷയോടെ കാത്തിരിക്കൂ. അദ്ദേഹം പറയും. നിങ്ങള്‍ നിരാശരാകേണ്ട കാര്യമില്ല' പിണറായി പറഞ്ഞു. പാര്‍ട്ടി ഇപ്പോള്‍ ഹാപ്പിയോണോ എന്ന ചോദ്യത്തിന് ഹാപ്പിയാണെന്നായിരുന്നു മറുപടി.
ഭൂമി തട്ടിപ്പ് കേസില്‍ വിവരാവകാശ കമ്മിഷന്‍ നടരാജന്‍ അച്യുതാനന്ദന് അനുകൂലമായി ഇടപെട്ടതായുള്ള വാര്‍ത്തകളെക്കുറിച്ചുള്ള ചോദ്യത്തിന്, നടരാജന്‍ സംസാരിച്ചെങ്കില്‍ അയാള്‍ക്ക് ഇതേപ്പറ്റി അറിയാമായിരിക്കമെന്നു പിണറായിയുടെ മറുപടി. അയാള്‍ രാജിവച്ച് പുറത്തു പോവുകയാണു വേണ്ടത്. ഇതുസംബന്ധിച്ച സത്യാവസ്ഥ പുറത്തുവരുമെന്നു വിഎസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
കേസുകള്‍ പരിഗണിക്കുമ്പോള്‍ ചില ന്യായാധിപന്‍മാരുടെ പരാമര്‍ശം പ്രാഥമിക നീതിബോധം പോലുമില്ലാത്ത രാഷ്ട്രീയ പരാമര്‍ശങ്ങളാണെന്നും പിണറായി വിജയന്‍. കള്ളക്കേസില്‍പ്പെട്ടവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ഇത്തരം പരാമര്‍ശം നടത്തുന്നത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ചു ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കലക്റ്ററേറ്റിലേക്കു നടത്തിയ മാര്‍ച്ചില്‍ 32പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ജാമ്യത്തിന് 18,61,000 രൂപ കെട്ടിവയ്ക്കാനാണു കോടതി ഉത്തരവിട്ടത്. യഥാര്‍ഥത്തിലുണ്ടായ നഷ്ടം 1,92,881 രൂപയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications