കസബിന്റെ ദയാഹര്‍ജി തള്ളണമെന്ന് ആഭ്യന്തര മന്ത്രാലയം

എന്നാല്‍ മാപ്പ് അര്‍ഹിക്കുന്ന കുറ്റമല്ല കസബ് ചെയ്തതെന്നും ദയാഹര്‍ജി തള്ളണമെന്നുമാണ് ആഭ്യന്തരമന്ത്രാലയം മറുപടി നല്‍കിയത്. രാജ്യത്തെ പരമാവധി ശിക്ഷയായ വധശിക്ഷതന്നെ പ്രതി അര്‍ഹിക്കുന്നുവെന്നും ആഭ്യന്തര മന്ത്രാലയം നല്‍കിയ മറുപടിയില്‍ പറയുന്നു.
വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കസബ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്. നേരത്തെ മഹാരാഷ്ട്രാ ആഭ്യന്തര മന്ത്രാലയവും കസബിന്റെ ദയാഹര്‍ജി തള്ളണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരുന്നു.
നാലുവര്‍ഷം നീണ്ട നിയമപോരാട്ടത്തിന് വിരാമമിട്ടാണ് സുപ്രീം കോടതി കസബിന്റെ വധശിക്ഷ ശരിവെച്ചത്. കഴിഞ്ഞ സപ്തംബര്‍ 18നാണ് കസബ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്. മഹാരാഷ്ട്ര സര്‍ക്കാരും കസബിന്റെ ദയാഹര്‍ജി തള്ളണമെന്ന് നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. ആര്‍തര്‍ റോഡ് ജയിലില്‍ പ്രത്യേകമായി തയ്യാറാക്കിയ അതീവ സുരക്ഷാസെല്ലിലാണ് 25കാരനായ കസബിനെ പാര്‍പ്പിച്ചിരിക്കുന്നത്.
കറാച്ചിയില്‍ നിന്നു കടല്‍മാര്‍ഗം 2008 നവംബര്‍ 26ന് മുംബൈയില്‍ എത്തിയ കസബും (24) മറ്റ് ഒന്‍പതു ഭീകരരും ചേര്‍ന്നു നടത്തിയ വെടിവയ്പില്‍ 166 പേര്‍ മരിക്കുകയും ഒട്ടേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തുവെന്നാണു കേസ്. മറ്റ് ഒന്‍പതു പേരും കൊല്ലപ്പെട്ടപ്പോള്‍ കസബിനെ മാത്രമാണ് പിടികൂടാനായത്. പ്രത്യേക ഭീകരവിരുദ്ധ കോടതിയാണ് കസബിനു വധശിക്ഷ വിധിച്ചത്. ബോംബെ ഹൈക്കോടതി ശിക്ഷ ശരിവച്ചു.












Click it and Unblock the Notifications