ടിപി വധക്കേസ് വിചാരണയ്ക്കായി പ്രത്യേക കോടതി

മാറാട് കേസില്‍ വിചാരണ നടന്നത് ഈ കോടതിയിലാണ്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആര്‍എംപി മുന്നോട്ടുവന്നതോടെ വിചാരണ എത്രയും വേഗം ആരംഭിക്കണമെന്ന് എ.ജി സര്‍ക്കാരിന് ഉപദേശം നല്‍കിയിരുന്നു. വിചാരണയ്ക്ക് പ്രത്യേക കോടതി അനുവദിക്കുന്നതും സര്‍ക്കാര്‍ പരിഗണിച്ചിരുന്നു.
കോടതി അനുവദിച്ചതോടെ നവംബര്‍ ആദ്യ ആഴ്ച വിചാരണ ആരംഭിച്ചേക്കും. കേസില്‍ 76 പ്രതികളാണുള്ളത്. ഇതില്‍ പിടിയിലായ 75 പേരുടെ വിചാരണയാണ് ഉടന്‍ ആരംഭിക്കുക.
മാറാട് വര്‍ഗീയ കലാപത്തെ തുടര്‍ന്നുണ്ടായ കൊലപാതക കേസുകള്‍ വിചാരണ ചെയ്യുന്നതിനായാണ് എരഞ്ഞിപ്പാലത്ത് പ്രത്യേക കോടതി രൂപീകരിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ അവസാനിച്ച സാഹചര്യത്തിലാണ് ടി.പി വധക്കേസ് വിചാരണ ഇവിടേക്ക് മാറ്റാന്‍ തീരുമാനിച്ചത്. നവംബര്‍ ആദ്യ ആഴ്ചതന്നെ വിചാരണ തുടങ്ങുമെന്നാണു സൂചന.
അതേസമയം കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ടി.പിയുടെ വിധവ കെ.കെ.രമ ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടില്ല.












Click it and Unblock the Notifications