കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിലകനെതിരെയുള്ള കേസ് അവസാനിപ്പിച്ചു

  • By Ajith Babu
Google Oneindia Malayalam News

Thilakan car accident
പെരിന്തല്‍മണ്ണ: കാര്‍ നിയന്ത്രണം വിട്ട് ഓട്ടോയിലിടിച്ച് രണ്ട് കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ നടന്‍ തിലകനെതിരായ കേസ് അവസാനിപ്പിച്ചു. പാണ്ടിക്കാട് പൊലീസാണ് കേസ് ചാര്‍ജ്‌ചെയ്തിരുന്നത്.

തിലകന്‍ ഓടിച്ച കാറാണ് അപകടം വരുത്തിയത്. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ നൗഷാദ് ബുധനാഴ്ച പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ മജിസ്‌ത്രേട്ട് കോടതിയില്‍ മരണസര്‍ട്ടിഫിക്കറ്റ് ഹാജരാക്കി. പ്രതി മരണപ്പെട്ടതിനാല്‍ നടപടി ഒഴിവാക്കി പ്രതിയെ കുറ്റവിമുക്തനാക്കിയതായി മജിസ്‌ത്രേട്ട് കെ എന്‍ ഹരികുമാര്‍ ഉത്തരവിടുകയായിരുന്നു.

തിരുവനന്തപുരം നഗരസഭയില്‍നിന്നും ലഭിച്ച മരണസര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയാണ് കോടതിയില്‍ ഹാജരാക്കിയത്. അതേസമയം മഞ്ചേരി മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണലില്‍ ഈ അപകടവുമായി ബന്ധപ്പെട്ട് വിചാരണയിലിരിക്കുന്ന അഞ്ച് കേസുകള്‍ നിലനില്‍ക്കും.

നേരത്തെ മൂന്നുതവണ തിലകനെതിരായ കേസ് പെരിന്തല്‍മണ്ണ കോടതി മാറ്റിവച്ചിരുന്നു. 2011 ഏപ്രില്‍ 21നാണ് തിലകന്‍ ഓടിച്ച കാര്‍ പാണ്ടിക്കാട് സ്‌കൂള്‍പടിയില്‍വച്ച് ഓട്ടോയിലിടിച്ച് വണ്ടൂര്‍ മുണ്ടിയന്‍കാവില്‍ ഫിറോസ്ഖാന്‍ജസീല ദമ്പതികളുടെ മക്കളായ ഫര്‍സീല്‍ഖാന്‍ (6), ഫാത്തിമഫിദ (രണ്ട്) എന്നിവര്‍ മരിച്ചത്. അപകടത്തില്‍ തിലകനും പരിക്കേറ്റിരുന്നു. പ്രതിഭാഗത്തിന് വേണ്ടി അഡ്വ. കെ ടി ഉമ്മര്‍ ഹാജരായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X