Get Updates
Get notified of breaking news, exclusive insights, and must-see stories!

വിശ്വമലയാളക്കാര്‍ സുഗതകുമാരിയേയും അപമാനിച്ചു

Sugatha Kumar
തിരുവനന്തപുരം: വിശ്വമലയാള മഹോത്സവം നടത്തിപ്പിലെ പാളിച്ചകള്‍ക്ക് അവസാനമില്ല. അധ്യക്ഷ സ്ഥാനത്തെ ചൊല്ലി ഉയര്‍ന്ന വിവാദത്തെ തുടര്‍ന്ന് വിശ്വമലയാള മഹോത്സവത്തിലെ പരിസ്ഥിതി സെമിനാര്‍ മാറ്റിവച്ചതാണ് ഏറ്റവുമൊടുവിലത്തേത്. വ്യാഴാഴ്ച രാവിലെ പത്തിന് ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന'നാളത്തെ കേരളം: വികസന കാഴ്ചപ്പാട് ' എന്ന വിഷയത്തില്‍ സെമിനാറാണ് സംഘാടകരുടെ പാളിച്ച മൂലം കുളമായത്.

സെമിനാറില്‍ കവയിത്രിയും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരിയെയാണ് അധ്യക്ഷയായി നേരത്തെ നിശ്ചയിച്ചിരുന്നത്. ആദ്യം പ്രസിദ്ധീകരിച്ച നോട്ടീസിലും സുഗതകുമാരി അധ്യക്ഷയായിരുന്നു. എന്നാല്‍, ബുധനാഴ്ചത്തെ നോട്ടീസില്‍ സ്പീക്കര്‍ ജി കാര്‍ത്തികേയനെ അധ്യക്ഷനാക്കി.

അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയ കാര്യം സുഗതകുമാരിയെ സംഘാടകര്‍ അറിയിച്ചിരുന്നില്ല. അതേസമയം സുഗതകുമാരിയെ മാറ്റിയാണ് തന്നെ അധ്യക്ഷനാക്കിയെന്ന കാര്യം ജി കാര്‍ത്തികേയനും അറിഞ്ഞിരുന്നില്ല.

എന്നാല്‍ സംഭവം വിവാദമായതോടെ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സ്പീക്കറും പ്രതിപക്ഷ നേതാക്കളും അറിയിച്ചിരുന്നു. ഇതോടെ സാംസ്‌കാരിക മന്ത്രി കെ.സി ജോസഫ് സുഗതകുമാരിയുടെ വീട്ടിലെത്തി സെമിനാര്‍ മാറ്റിവച്ചതായി അറിയിക്കുകയായിരുന്നു. സെമിനാറുമായി ബന്ധപ്പെട്ട് ചില വീഴ്ചകള്‍ സംഭവിച്ചുവെന്നും എല്ലാവരേയും പങ്കെടുപ്പിച്ച് പിന്നീട് നടത്തുമെന്നും മന്ത്രി അറിയിച്ചു.

പരിസ്ഥിതിയും ഹരിതരാഷ്ട്രീയവും വിഷയമായേക്കാവുന്ന സെമിനാറില്‍ ടീച്ചറുടെ അധ്യക്ഷസ്ഥാനം യുഡിഎഫിന് ഗുണംചെയ്യില്ലെന്നുകണ്ടാണ് ഈ മാറ്റിമറിയ്ക്കലുണ്ടായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വേദിയില്‍ സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ സുഗതകുമാരി രംഗത്തെത്തിയാല്‍ സര്‍ക്കാരിന് ക്ഷീണമാകുമെന്ന് മുന്‍കൂട്ടിക്കണ്ടാണ് സുഗതകുമാരിയെ മാറ്റിയതെന്നാണ് ആക്ഷേപം.

സാഹിത്യത്തിനും ഭാഷയ്ക്കും ഏറെ അവമതിപ്പുണ്ടാക്കിയ വിശ്വമലയാള മഹോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ മലയാളസാഹിത്യത്തിലെ മഹാരഥന്മാരായ എം ടിയെയും ഒ എന്‍ വിയെയും മൂലയ്ക്കിരുത്തി അപമാനിച്ചതിനു പിന്നാലെയാണ് സുഗതകുമാരിയെ അധ്യക്ഷസ്ഥാനത്തു നിന്നും ഒഴിവാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+