ടിപിയുടെ വീട് സന്ദര്‍ശിച്ച നേതാവിനെതിരേ നടപടി

പിന്നീട്, ഭാര്യയും കൊയിലാണ്ടി നഗരസഭാ അധ്യക്ഷയുമായി ശാന്തയ്‌ക്കൊപ്പം ചന്ദ്രശേഖരന്റെ വീട്ടിലെത്തി ടിപിയുടെ ഭാര്യ രമയെയും മറ്റു കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചത് ഔദ്യോഗിക പക്ഷത്തെ പല നേതാക്കളെയും ഞെട്ടിച്ചിരുന്നു. അന്തരിച്ച സിപിഎം നേതാവ് മത്തായി ചാക്കോയെ പോലെ വിഎസ് അച്യുതാനന്ദനോട് കടുത്ത ആഭിമുഖ്യം പുലര്‍ത്തിയിരുന്ന എന്‍വി ബാലകൃഷ്ണനെ പാര്‍ട്ടിയില്‍ പുകച്ച് ചാടിക്കാന്‍ ഔദ്യോഗിക നേതൃത്വം ഇതിനു മുമ്പ് തന്നെ ശ്രമം ആരംഭിച്ചിരുന്നു.
പക്ഷേ, കൊയിലാണ്ടി മേഖലയില്‍ ഏറെ സ്വാധീനമുള്ള ബാലകൃഷ്ണനെതിരേ നടപടി അത്ര വേഗത്തിലെടുക്കാന്‍ കഴിയില്ലായെന്ന് ഔദ്യോഗിക പക്ഷത്തിനറിയാമായിരുന്നു. കഴിഞ്ഞ ഏരിയാ സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് എന്‍വി ബാലകൃഷ്ണന് മാറേണ്ടി വന്നതും ഇവരുടെ തന്ത്രപരമായ നീക്കം വഴിയായിരുന്നു.
ഏരിയാ സെക്രട്ടറിയായിരിക്കെ സാമ്പത്തിക ക്രമക്കേട് കാണിച്ചു എന്ന കുറ്റപത്രം ഉയര്‍ത്തിയാണ് ഇപ്പോള്‍ ഔദ്യോഗിക പക്ഷം നടപടിക്ക് തുനിഞ്ഞിരിക്കുന്നത്. ടിപിയുടെ വീട്ടില്‍ പോയത് പാര്‍ട്ടി വിരുദ്ധ നടപടിയായി ഉയര്‍ത്തി കാണിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഈ നീക്കം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സെക്രട്ടറിയായിരിക്കെ നടന്ന കാര്യങ്ങള്‍ അന്നൊന്നും കണ്ടെത്താതെ ഇപ്പോള്‍ ക്രമക്കേടായി ഉന്നയിക്കുന്നതിനു പിന്നിലെ രാഷ്ട്രീയ നീക്കവും പകല്‍ പോലെ വ്യക്തം. എന്‍വി ബാലകൃഷ്ണനതെിരേ കടുത്ത നടപടികള്‍ക്ക് പാര്‍ട്ടി തുനിഞ്ഞാല്‍ അത് പാര്‍ട്ടി അണികള്‍ക്കിടയില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നതുറപ്പാണ്.












Click it and Unblock the Notifications