കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസുകാരനെ വീട്ടില്‍ കയറി വെട്ടി

  • By Ajith Babu
Google Oneindia Malayalam News

കുണ്ടറ: കുണ്ടറ പടപ്പക്കരയില്‍ പൊലീസുകാരനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കുണ്ടറ പൊലീസ് സ്‌റ്റേഷനിലെ നിക്‌സനെയാണ് മൂന്നംഗ അക്രമിസംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. അക്രമം തടയാന്‍ ശ്രമിച്ച ഭാര്യാ മാതാവിനും വെട്ടേറ്റു. കൊല്ലം ശങ്കേഴ്‌സ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയ ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല.

കുണ്ടറ പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പടപ്പക്കര സ്വദേശി നിക്‌സണ്‍ ചാള്‍സ് (35) , ഭാര്യാ മാതാവ് ട്രീസ (64) എന്നിവര്‍ക്കാണ് വെട്ടേറ്റത്. തിങ്കളാഴ്ച രാത്രി നിക്‌സണിന്റെ ഭാര്യവീടായ കരിക്കുഴി പള്ളിക്ക് സമീപമുള്ള ബോണിവിലാസത്തില്‍ വച്ചാണ് അക്രമമുണ്ടായത്.

വാറന്റ് നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് അക്രമമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. കുണ്ടറ പൊലീസ് സ്‌റ്റേഷനില്‍ സമന്‍സും വാറണ്ടുമെത്തിക്കുന്ന ചുമതലയാണ് നിക്‌സണ്. തിങ്കളാഴ്ച കുന്പളം ഓട്ടോ സ്റ്റാന്റിലെ െ്രെഡവറായ ജോമോനുള്ള വാറണ്ടുമായി ഓട്ടോ സ്റ്റാന്റില്‍ എത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സ്റ്റാന്റിലെ മറ്റ് െ്രെഡവര്‍മാരോട് വിവരം പറഞ്ഞശേഷം നിക്‌സണ്‍ മടങ്ങി.

തനിക്ക് വാറന്റുണ്ടെന്ന് മനസിലാക്കിയ ജോമോന്‍ അര്‍ദ്ധ രാത്രിയോടെ സുഹൃത്തുക്കളായ ജിതിന്‍പ്രസാദ് ,സഹോദരന്‍ മധു പ്രസാദ് എന്നിവര്‍ക്കും മറ്റ് മൂന്നുപേര്‍ക്കുമൊപ്പം ഓട്ടോയില്‍ നിക്‌സന്റെ വീട്ടിലെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു

തലയ്ക്കും കഴുത്തിനും നേരെയുണ്ടായ വെട്ടുകള്‍ തടയാന്‍ ശ്രമിച്ച നിക്‌സണിന്റെ ഇരു കൈകളിലും അക്രമി സംഘം മാരകമായി വെട്ടിപരിക്കേല്‍പ്പിച്ചു. വെട്ടേറ്റ് ഇടതുകൈയ്യിലെ രണ്ട് വിരലുകള്‍ അറ്റു. നിക്‌സണെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിയ്ക്കുന്നതിനിടെയാണ് ഭാര്യാ മാതാവായ ട്രീസയെ അക്രമികള്‍ വെട്ടിയത്.

English summary
A policeman was hacked in his house at Kundara Padappakara on Tuesday. Nixon, belonging to the Kundara police station, was attacked by a 3-member team of unidentified persons in his house.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X