കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിഎംആര്‍സി ഇല്ലെങ്കില്‍ താനും ഇല്ലെന്ന്‌ ശ്രീധരന്‍

  • By Shabnam Aarif
Google Oneindia Malayalam News

E Sreedharan
ദില്ലി: കൊച്ചി മെട്രോ റയിലിന്റെ നിര്‍മ്മാണ പദ്ദതി ഏറ്റെടുക്കുന്നതിന്‌ ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷന്‌ ഒരു തടസ്സവും ഇല്ല എന്ന്‌ ഡിഎംആര്‍സിയുടെ മുന്‍ മാനേജിങ്‌ ഡയരക്ടര്‍ ഇ ശ്രീധരന്‍ വ്യക്തമാക്കി.

കൊച്ചി മെട്രോ പദ്ധതി ഏറ്റെടുക്കുന്നതിന്‌ തടസ്സം ഉന്നയിച്ചിരിക്കുന്നത്‌ ഡിഎംആര്‍സിയുടെ ഡയരക്ടര്‍ ബോര്‍ഡ്‌ ആണ്‌ എന്നു അറിയിച്ച ശ്രീധരന്‍ കൊച്ചി മെട്രോ പദ്ധതി ഡിഎംആര്‍സി ഏറ്റെടുക്കുന്നില്ല എങ്കില്‍ താനും പദ്ധതിയില്‍ ഉണ്ടാവില്ല എന്നും അറിയിച്ചു.

എത്രയധികം ജോലി ഭാരം ഉണ്ടായാലും കൊച്ചി മെട്രോ പദ്ധതി ഏറ്റെടുക്കാനുള്ള ശേഷി ഡിഎംആര്‍സിക്കുണ്ട്‌ എന്നും കൊച്ചി മെട്രോ പദ്ധതി ഏറ്റെടുക്കുന്നത്‌ സംബന്ധിച്ച്‌ നവംബര്‍ 27ന്‌ ചേരുന്ന ഡിഎംആര്‍സി ഡയരക്ടര്‍ ബോര്‍ഡ്‌ യോഗത്തില്‍ തീരുമാനം ആകും എന്നും ശ്രീധരന്‍ പറഞ്ഞു.

അടുത്ത ഡിഎംആര്‍സി ഡയരക്ടര്‍ ബോര്‍ഡ്‌ യോഗത്തിന്‌ മുമ്പ്‌ ദില്ലിയിലെത്തി കൊച്ചി മെട്രോ പദ്ധതി ഏറ്റെടുക്കുന്നത്‌ സംബന്ധിച്ച്‌ ചര്‍ച്ച നടത്തും എന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

അവസാനമായി ഇതുസംബന്ധിച്ച്‌ മുഖ്യമന്ത്രി ദില്ലിയില്‍ പോയി നടത്തിയ ചര്‍ച്ചയില്‍ കൊച്ചി മെട്രോ റയില്‍ പദ്ധതി ഏറ്റെടുക്കാന്‍ ഡിഎംആര്‍സിക്ക്‌ പരിമിതികള്‍ ഉണ്ടെന്നാണ്‌ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നത്‌.

English summary
DMRC doesn't have any problem to take over the Kochi Metro Rail project, says E Sreedharan, .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X