കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ ഇന്ത്യ വിവാദം: പരാതിയിലുറച്ച് പൈലറ്റ്

  • By Nisha Bose
Google Oneindia Malayalam News

Air India,
തിരുവനന്തപുരം: എയര്‍ ഇന്ത്യ വിമാനം റാഞ്ചാന്‍ ശ്രമിച്ചുവെന്ന വിവാദവുമായി ബന്ധപ്പെട്ട് പൈലറ്റിനെ പൊലീസ് ചോദ്യം ചെയ്തു. വിമാനം റാഞ്ചുന്നതിന് സമാന സാഹചര്യമുണ്ടായിരുന്നുവെന്ന മൊഴിയില്‍ പൈലറ്റ് രുപാനി വാഗ്മര്‍ ഉറച്ചു നിന്നു. യാത്രക്കാരില്‍ മൂന്ന് പേര്‍ കോക്പിറ്റില്‍ കയറി തന്നെ ഭീഷണിപ്പെടുത്തി. ഇവര്‍ക്ക് പിന്തുണയുമായി മറ്റു മൂന്ന് പേരും എത്തി. ഇപ്പോഴും തനിക്ക് ഭീഷണി ഇ മെയിലുകള്‍ വരുന്നുണ്ടെന്നും പൈലറ്റ് പറഞ്ഞു.

പൈലറ്റ് നല്‍കിയ പരാതിയെ തുടര്‍ന്ന് യാത്രക്കാരായ റാഷിദ്, അഷ്‌റഫ്, തോമസ്, മനോജ്, അഗസ്റ്റിന്‍ അബ്ദുല്‍ ഖാദര്‍ എന്നിവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

കൊച്ചിയില്‍ ഇറക്കേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയതാണ് വിവാദത്തിന് വഴിയൊരുക്കിയത്. വിമാനത്താവളം മാറ്റിയിറക്കിയതിനു പുറമെ ഡ്യൂട്ടി സമയം കഴിഞ്ഞു എന്ന് പറഞ്ഞ് പൈലറ്റും മറ്റ് 7 ജീവനക്കാരും വിമാനത്തില്‍ നിന്നും ഇറങ്ങാന്‍ ഭാവിച്ചത് യാത്രക്കാരെ പ്രകോപിതരാക്കി. പ്രപോപിതരായ യാത്രക്കാരില്‍ ചിലര്‍ പ്രതിഷേധിച്ചു കൊണ്ട് കോക്പിറ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തുടര്‍ന്നാണ് പൈലറ്റ് വിമാനം റാഞ്ചാന്‍ ശ്രമിച്ചു എന്ന സന്ദേശം അയച്ചത്.

English summary

 Police questioned Air India pilot regarding the hijack drama happenend in Thiruvananthapuram airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X