കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിക്കസ്‌ ക്യൂറി രാജദാസന്‍ എന്ന്‌ പിണറായി

  • By Shabnam Aarif
Google Oneindia Malayalam News

Pinarayi
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്ര വിഷയത്തില്‍ അമിക്കസ്‌ ക്യൂറി രാജദാസനെ പോലെ പെരുമാറുന്നു എന്ന്‌ സിപിഎം ആരോപിച്ചു. ക്ഷേത്രത്തിന്റെ ഭരണം രാജകുടുംബത്തിന്‌ നല്‍കുകയാണ്‌ അമിക്കസ്‌ ക്യൂറിയുടെ ലക്ഷ്യം എന്നാണ്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചിരിക്കുന്നത്‌.

കോടതിയെ തെറ്റിദ്ധരിപ്പിക്കും വിധമുള്ള നിലപാടാണ്‌ അമിക്കസ്‌ ക്യൂറി സ്വീകരിച്ചിരിക്കുന്നത്‌ എന്നും ക്‌േത്രം രാജാവിന്റെ സ്വകാര്യ സ്വത്ത്‌ എന്ന രീതിയിലാണ്‌ കോടതിയില്‍ റിപ്പോര്‍ട്ടി സമര്‍പ്പിച്ചിരിക്കുന്നത്‌ എന്നും പിണറായി കുറ്റപ്പെടുത്തി. ഈ റിപ്പോര്‍ട്ട്‌ കോടതി അംഗീകരിക്കരുത്‌ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പത്മനാഭസ്വാമി ക്ഷേത്രകാര്യത്തില്‍ സര്‍ക്കാറിന്റെ നിലപാടാണോ അമിക്കസ്‌ ക്യൂറി റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌ എന്ന്‌ സംശയമുണ്ട്‌. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട്‌ ദേവസ്വം മാതൃകയില്‍ ഒരു ബോര്‍ഡ്‌ രൂപീകരിച്ച്‌ ക്ഷേത്ര സ്വത്ത്‌ സംരക്ഷിക്കണം എന്നാണ്‌. ഈ നിലപാടില്‍ പാര്‍ട്ടി ഉറച്ചു നില്‍ക്കുകയാണ്‌.

ക്ഷേത്രത്തിന്റെ സ്വത്തിലെ രത്‌നങ്ങള്‍, മറ്റ്‌ അമൂല്യ വസ്‌തുക്കള്‍, മതപരമായ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുന്ന വസ്‌തുക്കള്‍ എന്നിവ ക്ഷേത്രത്തില്‍ തന്നെ സംരക്ഷിക്കുക. എന്നാല്‍ ജനങ്ങളില്‍ നിന്നും ദക്ഷിണയായും, പിടിച്ചെടുത്തതുമായ സ്വത്ത്‌ രാഷ്ട്ര പുരോഗതിക്കായി ഉപയോഗപ്പെടുത്തണം. പിണറായി പാര്‍ട്ടി നിലപാട്‌ വ്യക്തമാക്കി.

അതുപോലെ റേഷന്‍ അരിയുടെ സബ്‌സിഡി ബാങ്ക്‌ വഴി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തെയും സിപിഎം സെക്രട്ടറി വിമര്‍ശിച്ചു. ഈ സര്‍ക്കാര്‍ നീക്കത്തിന്‌ എതിരെ വെള്ളിയാഴ്‌ച പ്രതിഷേധ പ്രകടനം നടത്തും എന്നും അദ്ദേഹം അറിയിച്ചു.

English summary
Amicus Curiae behaves as id he is a royal servent in the Sree padmanabha Swamy temple issue, says CPM Secretary Pinarayi Vijayan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X