കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തല മന്ത്രിയാവുന്നത് ഉചിതമല്ല: മുരളി

  • By Ajith Babu
Google Oneindia Malayalam News

K Muraleedharan
കൊച്ചി: കെപിസിസി പ്രസിഡന്റ രമേശ് ചെന്നിത്തല മന്ത്രിയായാല്‍ മന്ത്രിസഭയില്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുമെന്നും അത് ഉചിതമല്ലെന്നും കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. ചെന്നിത്തല മന്ത്രിയാകുന്നതിനോട് താന്‍ യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സാമൂഹിക നേതാക്കള്‍ക്ക് അവരുടെ അഭിപ്രായം പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിസഭാവികസനം ഇപ്പോള്‍ ചര്‍ച്ചചെയ്യേണ്ട ആവശ്യമില്ല. ഹൈക്കമാന്‍ഡാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. കെപിസിസി ഉടന്‍ പുന:സംഘടിപ്പിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

രമേശ് ചെന്നിത്തല മന്ത്രിസഭയിലെത്തണമെന്ന സമുദായ നേതാക്കളുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്ന് എന്‍എസ്എസിന് തോന്നിയെങ്കില്‍ അതില്‍ തെറ്റു പറയാനാകില്ലെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടത്. രമേശ് മന്ത്രിസഭയിലെത്തണമെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

ഭരണ നേതൃത്വത്തില്‍ ചെന്നിത്തല എത്തേണ്ടത് നിലവിലെ സാഹചര്യത്തില്‍ അനിവാര്യമാണ്. കോണ്‍ഗ്രസിനുള്ളില്‍ അതൃപ്ത വിഭാഗമുണ്ടെന്ന സത്യം പരവതാനി വിരിച്ച് മൂടിയിട്ടു കാര്യമില്ല. രമേശിന്റെയും അനുയായികളുടെയും ദുഃഖവും വിഷമവും നിലനില്‍ക്കുന്നുവെന്നത് സത്യമാണ്. രമേശിനെ ഉള്‍ക്കൊള്ളാന്‍ ഉമ്മന്‍ചാണ്ടിക്ക് എതിര്‍പ്പുണ്ടെന്നു കരുതുന്നില്ല. മുഖ്യമന്ത്രിയുടെ ഒപ്പം തന്നെ ഉപമുഖ്യമന്ത്രിയായോ മന്ത്രിസ്ഥാനമോ രമേശിന് നല്‍കണമെന്നും അതാണ് അദ്ദേഹം പുറത്തു നില്‍ക്കുന്നതിനേക്കാള്‍ നല്ലതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

English summary
Congress leader K Muraleedharan said if Ramesh Chenithala is made a minister, the Congress in Kerala would have two centre of authorities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X