ചിദംബരത്തിന്റെ ഫോട്ടോയെടുത്തയാളെ പൊക്കി

പെരുമ്പാവൂര്‍ കണ്ടന്‍തറ കത്തുകുടി വീട്ടില്‍ അമീര്‍ താഹയാണ് പിടിയിലായതെന്ന് സംശയിക്കുന്നു. കഴിഞ്ഞ മാസം സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് അമിറിനെയും മലയാളിയായ മന്‍സൂറിനെയും പിടികൂടിയിരുന്നു. ഡ്രീം ലൈനര്‍ എയര്‍ക്രാഫ്റ്റില്‍ യാത്രക്കാരായെത്തിയ ഇരുവരും വിമാനം പുറപ്പെടും മുമ്പ് പുറത്തിറങ്ങിയതാണ് സംശയത്തിനിടയാക്കിയത്. രണ്ടു പേരെയും ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കിയത്.
ചെന്നൈയില്‍ നിന്നും ദില്ലിയിലേക്കും ദില്ലിയില്‍ നിന്നും ദുബൈയിലേക്കും പറക്കാനായിരുന്നു ഇരുവരുടെയും പരിപാടി. കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തുനിന്നും ധാരാളം വിമാനങ്ങള്‍ ലഭ്യമായിരിക്കെ എന്തിനാണ് ദില്ലിയിലേക്ക് പോകുന്നതെന്ന് ചോദ്യത്തിന് ഇരുവര്‍ക്കും വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല. 36000 രൂപയുടെ ടിക്കറ്റ് എടുത്ത് ഉള്ളില്‍ കയറിയ ഇരുവരും യാത്രചെയ്യാതെ തിരിച്ചുപോന്നത് സുരക്ഷാ ഉദ്യോഗസ്ഥരെ വെള്ളംകുടിപ്പിച്ചിരുന്നു.
അമീര്‍ താഹ എന്‍ഡിഎഫിന്റെ മുന്‍കാല പ്രവര്‍ത്തകനാണ്. ഏതെങ്കിലും തീവ്രവാദസംഘടനയുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്ന് പോലിസ് അന്വേഷിച്ചുവരികയാണ്.












Click it and Unblock the Notifications