കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് സര്‍ക്കാറിന് ആന്റണിയുടെ രൂക്ഷവിമര്‍ശനം

Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാറിനെതിരേ എകെ ആന്റണിയുടെ രൂക്ഷവിമര്‍ശനം. കേരളത്തിലേക്ക് വികസനപദ്ധതികള്‍ കൊണ്ടു വരാന്‍ ഇപ്പോള്‍ ധൈര്യമില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി തുറന്നടിച്ചു.

AK Antony

തിരുവനന്തപുരത്ത് ബ്രഹ്മോസിലെ പുതിയ മിസൈല്‍ സംയോജന യൂനിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ പികെ കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോണ്‍, വിഎസ് ശിവകുമാര്‍ എന്നിവരെ സാക്ഷികളാക്കി കൊണ്ടായിരുന്നു ആന്റണിയുടെ പ്രസംഗം.

എല്‍ഡിഎഫ് സര്‍ക്കാര്‍ വ്യവസായ വികസനത്തിന് അനുകൂലമായ സാഹചര്യം ഉണ്ടാക്കിയിരുന്നു. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെയും മുന്‍ വ്യവസായ മന്ത്രി എളമരം കരീമിന്റെ അകമഴിഞ്ഞ പിന്തുണകൊണ്ട് മാത്രമാണ് ഒട്ടേറെ കേന്ദ്രപദ്ധതികള്‍ സംസ്ഥാനത്തെത്തിയത്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഇത്തരം സാഹചര്യം നിലവിലില്ല. ആരുടെ കുറ്റമാണെന്ന് അറിയില്ല.

മിതഭാഷിയായ ആന്റണിയെ ഇത്തരമൊരു പ്രസ്താവനയ്ക്ക് പ്രേരിപ്പിച്ചതെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. ബ്രഹ്മോസ് യൂനിറ്റ് ഉദ്ഘാടനം ബഹിഷ്‌കരിച്ച കോണ്‍ഗ്രസ് തൊഴിലാളി യൂനിയന്റെ നടപടിയായിരിക്കാം ഇതിനു പിറകിലെന്നാണ് ചിലരുടെ അനുമാനം.

English summary
Defence Minister AK Antony strongly criticised UDF goverment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X