കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെല്‍അവീവ് ലക്ഷ്യമാക്കി ഇറാന്റെ ഫജ്ര്‍ 5

Google Oneindia Malayalam News

കിര്യാത്ത് മല്ലാച്ചി പട്ടണത്തിലെ ഒരു കെട്ടിടത്തിനു മുകളില്‍ പതിച്ച മിസൈല്‍ ഇസ്രായേല്‍ ഭരണകൂടത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഗാസയില്‍ നിന്നും പാലസ്തീന്‍ പോരാളികള്‍ തൊടുത്തുവിട്ട റോക്കറ്റിനെ നിഷ്പ്രഭമാക്കാന്‍ ഇസ്രായേല്‍ പ്രതിരോധസംവിധാനത്തിന് സാധിച്ചില്ല.

Iran Missile

ഹമാസ് കമാന്‍ഡര്‍ അഹമ്മദ് അല്‍ ജാബരി ഇസ്രായേല്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനു പിറകെ ഇസ്രായേലിലേക്ക് റോക്കറ്റ് വര്‍ഷം തന്നെയാണുണ്ടായത്. ഹമാസിന്റെ കൈവശം ഇറാന്‍ നിര്‍മിതമായ ഫജ്ര്‍ മിസൈലുകളുണ്ടെന്ന തിരിച്ചറിവാണ് ഇസ്രായേലിന്റെ ഉറക്കം കെടുത്തുന്നത്. ടെല്‍അവീവ് ലക്ഷ്യമാക്കി ഈ മിസൈലുകള്‍ തൊടുത്തുവിട്ടാല്‍ പ്രതിരോധിക്കുക അത്ര എളുപ്പമല്ലെന്ന് ഇസ്രായേലിന് ബോധ്യപ്പെട്ടിട്ടുണ്ട്.

വ്യാഴാഴ്ചയുണ്ടായ പാലസ്തീന്‍ ആക്രമണത്തില്‍ മൂന്ന് ഇസ്രായേലികള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചത് മേഖലയെ വീണ്ടും യുദ്ധസമാനമായ അവസ്ഥയിലേക്ക് നയിച്ചിരിക്കുകയാണ്. മിസൈല്‍ പ്രയോഗം ഇരുകക്ഷികളും തമ്മിലുള്ള തര്‍ക്കത്തിലേക്ക് ഇറാനെയും വലിച്ചിഴയ്ക്കുകയാണ്. അമേരിക്കന്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇസ്രായേല്‍ ഇറാനെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും ഇതോടൊപ്പം കൂട്ടിവായിക്കണം.

പാലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ അറബ് ലീഗ് അപലപിച്ചിട്ടുണ്ട്. ഹമാസിന്റെ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് അഹമ്മദ് അല്‍ജാബിരിയാണെന്നാണ് ഇസ്രായേലിന്റെ വാദം. പ്രതിരോധത്തിന്റെ ഭാഗമായാണ് ഇസ്രായേല്‍ ഇത്തരമൊരു നീക്കം നടത്തിയതെന്ന നിലപാടാണ് അമേരിക്കയ്ക്കുള്ളത്.

English summary
The firing of an Iran-made Fajr-5 missile by a Gaza based Palestinian group was apparently responsible for triggering warning sirens in Tel Aviv, which were last heard during the first Gulf war 20 years ago.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X