കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ ചാക്കിലാക്കാന്‍ മന്‍മോഹന്റെ വിരുന്ന്‌

  • By Shabnam Aarif
Google Oneindia Malayalam News

Manmohan Singh
ദില്ലി: ശീതകാല പാര്‍ലമെന്റ്‌ സമ്മേളനത്തിന്റെ മുന്നോടിയായി ബിജെപി നേതാക്കള്‍ക്ക്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വിരുന്ന്‌. ചെറുകിട വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം കൊണ്ടു വരാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷാംഗങ്ങള്‍ ശീതകാല സമ്മേളനത്തില്‍ പ്രതിഷേധത്തിന്‌ ഒരുങ്ങുന്ന സാഹചര്യത്തില്‍ ആണ്‌ പ്രധാനമന്ത്രി പ്രതിപക്ഷ അംഗങ്ങള്‍ക്ക്‌ വിരുന്നൊരുക്കിയിരിക്കുന്നത്‌ എന്നത്‌ ശ്രദ്ധേയമാണ്‌.

പ്രതിപക്ഷ നേതാവ്‌ സുഷമ സ്വരാജ്‌, അരുണ്‍ ജയ്‌റ്റ്‌ലി, എല്‍കെ അദ്വാനി എന്നീ ബിജെപി നേതാക്കളെയാണ്‌ പ്രധാനമന്ത്രി വിരുന്നിന്‌ ക്ഷണിച്ചിരിക്കുന്നത്‌. ശനിയാഴ്‌ച രാത്രി അത്താഴത്തിനാണ്‌ ബിജെപി നേതാക്കള്‍ക്ക്‌ ക്ഷണം.

ചെറുകിട വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കനുള്ള സര്‍ക്കാര്‍ നീക്കം പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക്ക്‌ വെക്കണം എന്ന്‌ പ്രതിപക്ഷത്തെ ഇടതുകക്ഷികള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്‌. ഇക്കാര്യം പാര്‍ലമെന്റില്‍ വോട്ടിനിടാന്‍ ആവശ്യപ്പെടാനാണ്‌ ഇടതുകക്ഷികളുടെ നീക്കം എന്ന്‌ സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗം സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ വിദേശ നിക്ഷേപം സംബന്ധിച്ച്‌ വോട്ടിനിടണം എന്ന പ്രതിപക്ഷ ആവശ്യത്തിന്‌ എതിരായ നിലപാടാണ്‌ ഡിഎംകെ എടുത്തിരിക്കുന്നത്‌. ചെറുകിട വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം കൊണ്ടു വരുന്നതിനെ ശക്തമായി എതിര്‍ത്തതാണ്‌ യുപിഎയിലെ ഈ മുഖ്യ സഖ്യ കക്ഷി.

ശനിയാഴ്‌ച പ്രധാനമന്ത്രി ബിജെപി നേതാക്കള്‍ക്കായി നടത്തുന്ന അത്താഴ വിരുന്നിനോടനുബന്ധിച്ച്‌ നടക്കുന്ന ചര്‍ച്ചയില്‍ ചെറുകിട വ്യാപാര മേഖലയിലെ വിദേശ നിക്ഷേപം ചര്‍ച്ചയ്‌ക്കിടും എന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌.

English summary
Ahead of what promises to be a stormy winter session in Parliament, Prime Minister Manmohan Singh is reaching out to the Opposition.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X