കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേല്‍ കരയുദ്ധത്തിന് ഒരുങ്ങുന്നു

Google Oneindia Malayalam News

ടെല്‍അവീവ്: പാലസ്തീനെതിരേ ഇസ്രായേല്‍ കരയുദ്ധത്തിനൊരുങ്ങുന്നു. അതിര്‍ത്തിയില്‍ ഒരു ലക്ഷത്തോളം സൈനികരെ കൂടുതലായി വിന്യസിപ്പിച്ച ഇസ്രായേല്‍ നടപടിയാണ് ഇത്തരമൊരു ആശങ്കയ്ക്ക് കാരണം.

Gasa

കഴിഞ്ഞ ബുധനാഴ്ച ഇസ്രായേല്‍ വ്യോമാക്രമണം തുടങ്ങിയതിനുശേഷം ഇതുവരെ 42 പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. 500ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്രായേലിലും പാലസ്തീനിലുമായി 5000ഓളം മലയാളികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. കരയുദ്ധം ആരംഭിക്കുകയാണെങ്കില്‍ കൂട്ടപാലായനം തന്നെയുണ്ടാകുമെന്നുറപ്പാണ്.

ശനിയാഴ്ച ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഉള്‍പ്പെടെ നിരവധി സര്‍ക്കാര്‍ മന്ദിരങ്ങള്‍ തകര്‍ന്നു. ഗാസയില്‍ നിന്നും ഹമാസ് പോരാളികള്‍ ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവ് ലക്ഷ്യമാക്കി നടത്തുന്ന റോക്കറ്റാക്രമണങ്ങള്‍ ഇസ്രായേലിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

ഇസ്രായേല്‍ തുറമുഖമായ അഷ്‌ഡോഡിലുണ്ടായ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റതായി പോലിസ് സ്ഥിരീകരിച്ചു. പലസ്തീനില്‍ മരിച്ച 42 പേരില്‍ ഭൂരിഭാഗം പേരും സിവിലിയന്മാരാണ്. ഗര്‍ഭിണിയായ യുവതിയും എട്ടുകുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടും.

പാലസ്തീന്‍ പോരാളികള്‍ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കുന്നത് ഇറാന്റെ സഹായത്തോടുകൂടിയാണെന്ന ആരോപണം ശക്തമാണ്. ഇറാന്‍ നിര്‍മിത ഫജ്ര്‍ 5 മിസൈലുകള്‍ ഒന്നിലേറെ തവണ ടെല്‍അവീവ് ലക്ഷ്യമാക്കി ഹമാസ് പ്രയോഗിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

English summary
Israeli aircraft bombed Hamas government buildings in Gaza on Saturday, including the prime minister’s office,Gaza rockets land near Jerusalem as fears of ground offensive grow.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X