കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടുവയെ വെടിവച്ചിടാന്‍ നീക്കം

  • By Ajith Babu
Google Oneindia Malayalam News

ബത്തേരി: വയനാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിയ്ക്കുന്ന കടുവയെ വെടിവച്ചുപിടിയ്ക്കാന്‍ നീക്കം. കടുവ കൊന്ന വളര്‍ത്തുമൃഗങ്ങളുമായി ജനങ്ങള്‍ പ്രതിഷേധമുയര്‍ത്തിയതോടെയാണ് അധികൃതര്‍ പുതിയ തീരുമാനവുമായി രംഗത്തെത്തിയത്.

Tiger

കടുവയെ വെടിവച്ചിടാന്‍ കലക്ടറും ജില്ലാ പൊലീസ് മേധാവിയും ഉള്‍പ്പെട്ട സംഘമാണ് തോക്കുമായി കാ്ട്ടിലേക്ക് പോയത്. ചൊവ്വാഴ്ച തന്നെ മൂന്ന് സംഘങ്ങള്‍ വനത്തില്‍ പരിശോധന ആരംഭിച്ചെങ്കിലും ഇതുവരെ കടുവയെ കണ്ടെത്തിയില്ല.

അഞ്ചു വളര്‍ത്തുമൃഗങ്ങളെയാണു തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ചയുമായി കടുവ കൊന്നത്. രണ്ടു മൃഗങ്ങളെ കടിച്ചു പരുക്കേല്‍പ്പിച്ചു. സംഭവത്തെ തുടര്‍ന്നു രോഷാകുലരായ നാട്ടുകാര്‍ രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് ഒന്നരവരെ നായ്ക്കട്ടിയില്‍ കോഴിക്കോട്-ബാഗ്ലൂര്‍ ദേശീയപാത ഉപരോധിച്ചു.

നാട്ടുകാരുടെ പ്രതിഷേധം അതിരുവിടുമെന്ന സ്ഥിതിയായപ്പോഴാണ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തി കടുവയെ വെടിവച്ച് പിടിയ്ക്കുമെന്ന പ്രഖ്യാപനം നടത്തിയത്.

വനാതിര്‍ത്തിയില്‍ കമ്പിവല, കിടങ്ങ് തുടങ്ങിയവ സ്ഥാപിക്കുക, തിരുനെല്ലിയില്‍ നിന്നു പിടികൂടിയ കടുവയെ കുറിച്യാട് വനത്തില്‍ വിട്ടയച്ച വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കുക, കടുവാശല്യമുള്ള നൂല്‍പ്പുഴ പഞ്ചായത്തില്‍ കടുവയെ പിടികൂടുന്നതു വരെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കുക തുടങ്ങി നാട്ടുകാര്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം ഉദ്യോഗസ്ഥ ജനപ്രതിനിധി സംഘം അംഗീകരിച്ചു.

നൂറിലേറെ പോലീസുകാരുടെ അകമ്പടിയോടെയാണു ഉദ്യോഗസ്ഥ ജനപ്രതിനിധി സംഘം സമരപ്പന്തലില്‍ എത്തിയത്. നാട്ടുകാര്‍ പലപ്പോഴും പ്രകോപിതരായെങ്കിലും പോലീസ് സംയമനം പാലിക്കുകയായിരുന്നു. ജനങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചതായി സമരപന്തലില്‍ വച്ച് എം.എ. ഷാനവാസ് എം.പി. പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥയ്ക്ക് അയവു വന്നു.

ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുമായി ചര്‍ച്ച നടത്തുന്നതിനിടെയാണു നമ്പിക്കൊല്ലിയില്‍ കടുവ ആടിനെ കൊന്നത്. ഇതോടെ പ്രദേശത്തു സംഘര്‍ഷാവസ്ഥയായി. ആയിരത്തിലധികം വരുന്ന നാട്ടുകാര്‍ നമ്പിക്കൊല്ലിയില്‍ ഊട്ടി ബത്തേരി പാത ഉപരോധിച്ചു. റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ചത്ത ആടിന്റെ ഉടമസ്ഥനു നഷ്ടപരിഹാരം നല്‍കാമെന്ന് അറിയിച്ചതോടെയാണു നാട്ടുകാര്‍ പിന്തിരിഞ്ഞത്.

English summary
V. Gopinathan, Chief Wildlife Warden of Kerala, has ordered a “hunt” for the tiger which has been habitually transgressing into human habitations near Sulthan Bathery and Muthanga in Wayanad, attacking cattle and posing a danger to people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X