കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിയുടെ അറസ്റ്റ്‌:ഇടുക്കിയില്‍ ഹര്‍ത്താല്‍

  • By Ajith Babu
Google Oneindia Malayalam News

MM Mani
തൊടുപുഴ: സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എംഎം മണിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ഇടുക്കി ജില്ലയില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ജില്ലയിലെങ്ങും പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനും ബ്രാഞ്ച് കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അറസ്റ്റിനെ തുടര്‍ന്ന് വണ്ടിപെരിയാറില്‍ ബുധനാഴ്ച രാവിലെ സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കെ.കെ. ജയചന്ദ്രന്‍ എംഎല്‍എ അറിയിച്ചു. സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇന്നു മുതല്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനമുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബി കൊല്ലപ്പെട്ട കേസിിലാണ് എം.എം. മണിയെ പൊലീസ് അറസ്റ്റു ചെയ്തത്. ക്രമസമാധാന പാലനത്തിനായി ആയിരത്തോളം പൊലീസുകാരെ ജില്ലയിലെങ്ങും വിന്യസിച്ചിട്ടുണ്ട്.

അതിനിടെ എംഎം മണിയ്‌ക്കെതിരായ പോലീസ് നടപടി അപലപനീയമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. പിടിച്ചുപറിക്കാരെ അറസ്റ്റു ചെയ്യുന്നതുപോലെയാണ് മണിയെ പുലര്‍ച്ചെ വീട്ടില്‍ നിന്നു അറസ്റ്റു ചെയ്തുകൊണ്ടുപോയതെന്ന് വിഎസ് കുറ്റപ്പെടുത്തി. മുതിര്‍ന്ന രാഷ്ട്രീയ നേതാവെന്ന നിലയില്‍ മണിയോടു സര്‍ക്കാര്‍ മര്യാദ കാട്ടിയില്ലെന്നും വിഎസ് ആരോപിച്ചു. തനിക്കെതിരെയുള്ള ഭൂമിദാനക്കേസും ഇതുപോലെ രാഷ്ട്രീയപ്രേരിതമാണെന്നും കേസ് നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാഴാഴ്ച പുലര്‍ച്ചെ 5.50ന് കുഞ്ചിത്തണ്ണിയിലെ വീട്ടില്‍ വച്ചായിരുന്നു അറസ്റ്റ്. വീടുവളഞ്ഞ പൊലീസ് മണിയെ അറസ്റ്റു ചെയ്ത് ഏഴരയോടെ നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്നു നെടുങ്കണ്ടം കോടതിയിലെത്തിച്ച മണിയെ അടുത്തമാസം നാലുവരെ റിമാന്‍ഡ് ചെയ്തു.

English summary
Former Idukki CPM District secretary MM Mani was arrested today in connection to the murder case of Youth Congress leader Ancheri Baby.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X