കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

26/11: മഹാനഗരം കനത്ത സുരക്ഷാവലയത്തില്‍

  • By Ajith Babu
Google Oneindia Malayalam News

മുംബൈ: മുംബൈ ഭീകരാക്രമണത്തിന്റെ നാലാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈയില്‍ സുരക്ഷ ശക്തമാക്കി.

ആക്രമണത്തില്‍ പിടിക്കപ്പെട്ട ഏക പാക് ഭീകരന്‍ അജ്മല്‍ കസബിനെ കഴിഞ്ഞദിവസം തൂക്കിലേറ്റിയ സാഹചര്യത്തില്‍ ഇത്തവണ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു.

കസബിനെ വധിച്ചതിന് പ്രതികാരം ചെയ്യുമെന്ന ലഷ്‌കര്‍ ഇ തൊയ്ബയും പാക് താലിബാനും ഭീഷണി മുഴക്കിയിരുന്നു.

മുംബൈ നഗരവും ഭാഭാ ആറ്റമിക് റിസര്‍ച്ച് സെന്ററും സായുധ പൊലീസിന്റെ കാവലിലാണ്. പൊലീസിനെ 39 ഡിവിഷനുകളായി തിരിച്ചാണ് നഗരത്തില്‍ കാവലിന് നിയോഗിച്ചിരിയ്ക്കുന്നത്. റെയില്‍വേ സ്‌റ്റേഷനുകളിലും വിമാനത്താവളങ്ങളിലും പൊതു സ്ഥലങ്ങളിലും പൊലീസിനെ വിന്യസിച്ചു.

ബോംബ് സ്‌ക്വാഡ് വിശദ പരിശോധന നടത്തുന്നുണ്ട്. റെയ്ല്‍വേ സ്‌റ്റേഷന്‍ കവാടങ്ങളില്‍ വിശദ പരിശോധന ഏര്‍പ്പെടുത്തി

തീവ്രവാദത്തെക്കുറിച്ചും അത് നേരിടേണ്ടതിനെക്കുറിച്ചും വിദ്യാര്‍ഥികളില്‍ അവബോധമുണ്ടാക്കുന്നതിനായി രൂപീകരിച്ച മൃത്യുഞ്ജയ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ 400 സ്‌കൂളുകളില്‍ സന്ദര്‍ശനം നടത്തിയെന്ന് മുംബൈ പൊലീസ് അധികൃതര്‍ പറഞ്ഞു. സുരക്ഷ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി നഗരത്തിലെമ്പാടും സിസിടിവി ക്യാമറകള്‍ സ്ഥാപിയ്ക്കുന്നതിന്റെ നടപടികള്‍ പുരോഗമിയ്ക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു.

English summary
Security has been beefed up across Mumbai on the eve of the fourth anniversary of the 26/11 terror attacks,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X