കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂള്‍ ശാസ്ത്രമേള തിങ്കളാഴ്ച തുടക്കമാകും

  • By ഷിബു
Google Oneindia Malayalam News

സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയമേളയ്ക്ക് (ശാസ്‌ത്രോത്സവം 2012) തിങ്കളാഴ്ച കോഴിക്കോട്ട് തുടക്കമാകും. 46-ാമത് ശാസ്ത്രമേളയും 32-ാമത് പ്രവൃത്തിപരിചയമേളയും 27-ാമത് ഗണിതശാസ്ത്രമേളയും 16-ാമത് സ്‌പെഷല്‍ സ്‌കൂള്‍ പ്രവൃത്തിപരിചയമേളയും എട്ടാമത് വൊക്കേഷണല്‍ എക്‌സ്‌പോയുമാണ് 30 വരെ നടക്കുന്നത്.

Sashramela

മീഞ്ചന്ത ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ശാസ്ത്രമേളയും മീഞ്ചന്ത രാമകൃഷ്ണ മിഷന്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രവൃത്തിപരിചയമേളയും മീഞ്ചന്ത എന്‍ എസ് എസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ സാമൂഹ്യശാസ്ത്രമേളയും വൊക്കേഷണല്‍ എക്‌സ്‌പോയും ചെറുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കന്ററിസ്‌കൂളില്‍ ഗണിതശാസ്ത്രമേളയുമാണ് നടക്കുക. മേളയുടെ ഉദ്ഘാടനം വൈകിട്ട് നാലിന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുറബ്ബ് നിര്‍വ്വഹിക്കും.

ശാസ്‌ത്രോത്സവം 2012ന്റെ വിശദാംശങ്ങള്‍ www.schoolsasthrolsavam.in എന്ന പോര്‍ട്ടലില്‍ തല്‍സമയം അറിയാനാകും. ശാസ്ത്രമേളയുടെ ഔദ്യോഗിക വെബ്‌സൈറ്റ് കൂടിയാണ് ഈ ഓണ്‍ലൈന്‍ സംവിധാനം. ഫലങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് തന്നെ തത്സമയം പൊതുജനങ്ങള്‍ക്കു ലഭ്യമാകും. ജില്ലാ തലം , ഉപജില്ലാ തലം, സ്‌കൂള്‍തലം എന്നിങ്ങനെ തരം തിരിച്ചുള്ള പോയിന്റ് നില, വ്യത്യസ്ത സമയങ്ങളില്‍ ആവശ്യാനുസരണം ലഭിക്കുന്ന മേളയുടെ സ്ഥിതി വിവര കണക്കുകള്‍ എന്നിവ എളുപ്പത്തില്‍ ലഭ്യമാകുന്ന നിലയിലാണ് പോര്‍ട്ടല്‍ രൂപപ്പെടുത്തിയിരിക്കുന്നത്.

മേളയുടെ ഭാഗമായുള്ള വിവിധ പരിപാടികളുടെ സമയക്രമം, മേള നടത്തിപ്പിനായി രൂപീകരിച്ചിരിക്കുന്ന വിവിധ കമ്മിറ്റികളിലെ അംഗങ്ങളുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍, വിവിധ വേദികളില്‍ എത്താനുള്ള വിശദമായ റൂട്ട്മാപ്പ് എന്നിവ ശാസ്‌ത്രോത്സവത്തിന്റെ വെബ്‌പോര്‍ട്ടലില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്‌തെടുക്കാം. മാധ്യമങ്ങള്‍ക്ക് യഥാസമയം വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും ഐ ടി സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള മേളയുടെ സുഗമമായ നടത്തിപ്പിനുമായി ഐടി@സ്‌കൂള്‍ പ്രോജക്റ്റ് സംസ്ഥാന ഓഫീസ്, ഐടി@സ്‌കൂള്‍ കോഴിക്കോട് ജില്ലാ ഓഫീസിന്റെ സഹകരണത്തോടെ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

English summary
The Kerala State School Sasthrolsavam is the largest Science Fair for students in Asia region, 26-30 November 2012, Kozhikode.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X