കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാല്‍പ്പാറയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 7 മരണം

  • By Ajith Babu
Google Oneindia Malayalam News

പാലക്കാട്: വാല്‍പ്പാറയില്‍ നിന്നും പഴനിയിലേക്ക് പോയ തമിഴ്‌നാട് സര്‍ക്കാര്‍ ബസ് ആളിയാറിന് സമീപം കൊക്കയിലേക്ക് മറിഞ്ഞ് സ്ത്രീയും കുട്ടിയും ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. 48 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. മരിച്ചവരില്‍ മലയാളികളില്ല. പൊള്ളാച്ചി, വാല്‍പ്പാറ സ്വദേശികളാണ് മരിച്ചത്. മരിച്ചവരില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരും ഉള്‍പ്പെടും.

ശനിയാഴ്ച രാത്രി വാല്‍പ്പാറയില്‍നിന്ന് 57 യാത്രക്കാരുമായി പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്. രാത്രി 9.30നാണ് അപകടം. ഹെയര്‍പിന്‍ വളവില്‍ നിയന്ത്രണംവിട്ട ബസ് നൂറടി താഴ്ചയിലേക്ക് മറിഞ്ഞു. ബസ് പൂര്‍ണമായും തകര്‍ന്നു.

കനത്ത മഞ്ഞും വെളിച്ചക്കുറവുമാണ് അപകടകാരണമെന്ന് കരുതുന്നു. ആതിരപ്പള്ളിവാഴച്ചാല്‍ വഴി പൊള്ളാച്ചിയിലേക്കുള്ള ഈ വഴിയില്‍ നാല്‍പ്പത് ഹെയര്‍പിന്‍ വളവാണുള്ളത്. രണ്ടെണ്ണം ഇറങ്ങിയപ്പോഴാണ് വളവിലുണ്ടായിരുന്ന കലുങ്കും മരങ്ങളും ഇടിച്ചുതകര്‍ത്ത് ബസ് താഴേക്ക് പതിച്ചത്.

ബസ് നിയന്ത്രണം വിട്ട ഉടനെ െ്രെഡവര്‍ വാല്‍പ്പാറ സ്വദേശി ശിവകുമാര്‍ ചാടി രക്ഷപ്പെട്ടു. ഇയാളുടെ കാല്‍ ഒടിഞ്ഞു. കണ്ടക്ടര്‍ വാല്‍പ്പാറ സ്വദേശി സുബ്രഹ്മണ്യന് സാരമായി പരിക്കേറ്റു. വാല്‍പ്പാറ തേയിലത്തോട്ടത്തിലെ പണിക്കാരായിരുന്നു യാത്രക്കാരില്‍ കൂടുതലും. മണിക്കൂറുകള്‍ കഴിഞ്ഞാണ് അപകടവിവരം പുറംലോകം അറിഞ്ഞത്.

ഇതുവഴി വന്ന ടൂറിസ്റ്റ് വാഹനത്തിലെ െ്രെഡവര്‍ നിലവിളി കേട്ട് ഇറങ്ങി നോക്കിയപ്പോഴാണ് അപകടത്തില്‍പ്പെട്ട ബസ് കണ്ടത്. തുടര്‍ന്ന് ഇയാള്‍ പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിച്ചു.

പൊള്ളാച്ചിയില്‍നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയശേഷമാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. വനമേഖലയില്‍ രാത്രി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി. ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരുംചേര്‍ന്ന് ദീര്‍ഘനേരം നടത്തിയ തെരച്ചിലിനൊടുവിലാണ് അപകടത്തില്‍പ്പെട്ടവരെ കണ്ടെത്തിയത്.

English summary
Seven passengers died when the bus in which they were travelling fell into a gorge on the Valparai-Aliyar ghat section on Saturday night.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X