സുധാകരനെ കളിയാക്കിയ തിരുവഞ്ചൂരിന് കൂക്കുവിളി

പയ്യന്നൂരിലെ കോണ്‍ഗ്രസ് നേതാവായിരുന്ന വി ചന്ദ്രശേഖരന് വൈദ്യരുടെ ചരമവാര്‍ഷികത്തിന്റെ ഭാഗമായി ഗാന്ധിപാര്‍ക്കില്‍ നടന്ന പൊതുപരിപാടിയാണ് ഗ്രൂപ്പ് പോരിന്റെ വേദിയായി മാറിയത്്. ഉദ്ഘാടനപ്രസംഗത്തില്‍ സുധാകരനെ ലക്ഷ്യമിട്ടുള്ള തിരുവഞ്ചൂരിന്റെ പരാമര്‍ശങ്ങളാണ് ഒരു വിഭാഗം കോണ്‍ഗ്രസുകാരെ പ്രകോപിപ്പിച്ചത്.
തടിയും വണ്ണവുമുള്ളതുകൊണ്ടുമാത്രം ജനങ്ങളുടെ അംഗീകാരം കിട്ടില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞപ്പോള്‍ ഇതിന് ഹര്‍ഷാരവത്തോടെയാണ് സുധാകരന് വിരോധികള്‍ എതിരേറ്റത്. പൊതുപ്രവര്‍ത്തകര്‍ വിനയമുള്ളവരായിരിക്കണം. അല്ലാതെ ചവിട്ടുനാടകം നടത്തി ആളായിട്ട് കാര്യമില്ല. നീതിനിഷേധം ആരു നടത്തിയാലും വിടില്ലെന്നും മന്ത്രി പ്രഖ്യാപിച്ചു.
പ്രസംഗം കഴിഞ്ഞ് തിരുവഞ്ചൂര്‍ കാറിനടുത്തേക്ക് നീങ്ങിയപ്പോള്‍ സുധാകരന്റെ അടുത്ത അനുയായികളുടെ നേതൃത്വത്തില്‍ ഒരുസംഘം പ്രതിഷേധ മുദ്രാവാക്യം മുഴക്കി കാര്‍ വളഞ്ഞു. ചാണ്ടിയും തിരുവഞ്ചൂരുമല്ല കോണ്‍ഗ്രസെന്ന് വിളിച്ചാണ് ഇവര്‍ മന്ത്രിയെ യാത്രയാക്കിയത്.
വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സ്റ്റേഷനിലെത്തി സുധാകരന് മോചിപ്പിച്ചതിനെ തിരുവഞ്ചൂര്‍ വിമര്‍ശിച്ചതു വലിയ വിവാദം ഉയര്‍ത്തിയിരുന്നു ഇതിന്റെ പശ്ചാത്തലത്തിലാണ് പരസ്യമായ വിഴുപ്പലക്കല്‍ അരങ്ങേറിയത്.
-
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഈശ്വര്‍? ചര്‍ച്ച നടത്തി നേതൃത്വം, മറുപടി ഇങ്ങനെ -
'കടൽക്കിഴവന്മാരെ വേണ്ടേ വേണ്ട'! പാലോട് രവിക്കെതിരെ പോസ്റ്റർ പ്രതിഷേധം -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം












Click it and Unblock the Notifications