600രൂപയ്ക്കുവേണ്ടി മാതാവിനെ കൊന്നു കുഴിച്ചുമൂടി
താനെ: 600 രൂപയ്ക്കുവേണ്ടി 70കാരിയായ മാതാവിനെ കൊന്ന് കുഴിച്ചുമൂടിയ മകന്‍ അറസ്റ്റില്‍. താനെ ജില്ലയിലെ സഫാലി ഗ്രാമത്തിലാണ് സംഭവം. രണ്ടു ദിവസം മുമ്പാണ് പെന്‍ഷനായി ലഭിച്ച
രൂപയെ ചൊല്ലി സോമവര്‍ കാലിയ വേദ്ഗ(50)യും മാതാവ് ലക്ഷ്മിയും തമ്മില്‍ തര്‍ക്കമുണ്ടായത്.
പണം കൊടുക്കാത്തതില്‍ കുപിതനായ സോമവര്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് തലക്കടിച്ചതിനെ തുടര്‍ന്നായിരുന്നു മരണമെന്ന് സഫാലി പോലിസ് ഇന്‍സ്‌പെക്ടര്‍ സമ്പത്ത് എന്‍ ചവാന്‍ വ്യക്തമാക്കി.
വീടിനുള്ളില്‍ തന്നെ കുഴിയെടുത്ത് അടക്കം ചെയ്തതിനാല്‍ അടുത്ത വീട്ടുകാര്‍ക്ക് പോലും ഈ കൊലപാതകത്തെ കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. ലക്ഷ്മിയുടെ മറ്റൊരു മകനായ ബാബന്‍ നല്‍കിയ പരാതിയാണ് കൊലപാതകിയെ പിടികൂടാന്‍ സഹായിച്ചത്.
വീടിനുള്ളില്‍ മണ്ണിളകി കിടക്കുന്നത് കണ്ട് സംശയം തോന്നിയാണ് പരാതി നല്‍കിയത്. തഹല്‍സിദാരുടെ നേതൃത്വത്തില്‍ അന്വേഷണസംഘമെത്തി മൃതദേഹം പുറത്തെടുത്തു. കൊലപാതകം( സെക്ഷന്‍ 302), തെളിവ് നശിപ്പിക്കല്‍(സെക്ഷന്‍ 201) പ്രകാരം സോമവറിനെതിരേ കേസെടുത്തതായി പോലിസ് അറിയിച്ചു.












Click it and Unblock the Notifications