കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖുറാന്‍ ചൊല്ലിയില്ല, കുട്ടിയെ തച്ചുകൊന്നു

Google Oneindia Malayalam News

ലണ്ടന്‍: ഖുറാന്‍ മനഃപാഠമാക്കുന്നതില്‍ വീഴ്ച വരുത്തിയ മകനെ തച്ചുകൊന്നതിനുശേഷം ചുട്ടുകരിച്ച ഇന്ത്യന്‍ വംശജ കുറ്റക്കാരിയാണെന്ന് ബ്രിട്ടീഷ് കോടതി വിധിച്ചു. സാറ എഗെ(33)യ്ക്കുള്ള ശിക്ഷ കാര്‍ഡിഫ് ക്രൗണ്‍ കോടതി ഉടന്‍ വിധിക്കും.

കാര്‍ഡിഫിലെ പൊണ്ട്കന്നയില്‍ വെച്ചാണ് ദാരുണമായി ഈ സംഭവം നടന്നത്. നായയെ തല്ലുന്നതുപോലെ കുട്ടിയെ തച്ചുകൊന്നുവെന്നാണ് കോടതി നിരീക്ഷിച്ചത്. തുടര്‍ന്ന് തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി കത്തിക്കുകയായിരുന്നു.

വീടിനുള്ളിലുണ്ടായ തീപ്പിടുത്തത്തിലാണ് കുട്ടി മരിച്ചതെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ തീപ്പിടുത്തമുണ്ടാകുന്നതിനു മുമ്പ് തന്നെ കുട്ടി മരിച്ചുവെന്ന് ബോധ്യമായി.

ഇന്ത്യയില്‍ നിന്നും ബിരുദം നേടിയിട്ടുള്ള സാറ കുറ്റങ്ങളെല്ലാം കോടതിയില്‍ ഏറ്റുപറഞ്ഞിട്ടുണ്ട്. ചിലപ്പോഴെല്ലാം നിയന്ത്രിക്കാനാവാത്ത വിധം ദേഷ്യം വരാറുണ്ട്. സാറയും ഭര്‍ത്താവും കുട്ടിയ ഒരു മുസ്ലീം പണ്ഡിതനാക്കണമെന്നാണ് ആഗ്രഹിച്ചത്. പക്ഷേ, അവന്‍ ഇതിനോട് വലിയ താല്‍പ്പര്യം കാണിച്ചിരുന്നില്ല. പലപ്പോഴും വലിയൊരു വടികൊണ്ട് അവനെ മൃഗീയമായി തന്നെ മര്‍ദ്ദിക്കാറുണ്ട്.

ചിലപ്പോഴെല്ലാം മകനില്‍ ചെകുത്താന്റെ സാന്നിധ്യമുള്ളതുപോലെ തോന്നിയിട്ടുണ്ട്. കുറ്റം ഏറ്റുപറയാന്‍ ടാക്‌സി ഡ്രൈവറായ ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നതുകൊണ്ടാണ് ഇത്തരത്തില്‍ മൊഴി നല്‍കുന്നതെന്നും സാറ വ്യക്തമാക്കിയിട്ടുണ്ട്.

English summary
An Indian-origin woman, who beat her son "like a dog" for not being able to memorise passages of the Quran, has been found guilty by a British court of murdering him and setting his body on fire to hide evidence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X