യുഎസ് സ്‌കൂളില്‍ വെടിവെപ്പ്, 28 മരണം

18 കുട്ടികളും ഏഴ് മുതിര്‍ന്നവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായ പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മൂന്നു പേര്‍ കൂടി മരിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരാള്‍ വെടിവെപ്പുമായി ബന്ധപ്പെട്ട മറ്റൊരു സംഭവത്തിലാണ് കൊല്ലപ്പെട്ടത്.
സ്‌കൂളിലെ അധ്യാപികയായ മാതാവ് നാന്‍സി ലാന്‍സയെ കൊലപ്പെടുത്തിയതിനുശേഷമാണ് മകന്‍ ആദം സാന്‍ഡി ഹൂക്കിലെത്തിയതെന്ന് സംശയിക്കുന്നു. ബുള്ളറ്റ് പ്രൂഫും കറത്തുവസ്ത്രവും ധരിച്ചെത്തിയ യുവാവിന്റെ കൈവശം രണ്ട് ഹാന്‍ഡ് ഗണ്ണുകളും ഒരു പിസ്റ്റളുമുണ്ടായിരുന്നു.
2012ല്‍ മാത്രം അമേരിക്കയിലുണ്ടാകുന്ന മൂന്നാമത്തെ വെടിവെപ്പ് സംഭവമാണിത്. 2007ല്‍ വെര്‍ജീനിയ ടെക്കിലുണ്ടായ വെടിവെപ്പില്‍ 32 കുട്ടികളുടെ ജീവനാണ് നഷ്ടമായത്. 2009ല്‍ ഫോര്‍ഡ് ഹുഡ് മിലിട്ടറി ബേസിലുണ്ടായ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതി മാനസിക രോഗിയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 20കാരനെ പോലിസ് വെടിവെച്ച് വീഴ്ത്തുകയായിരുന്നു. അധ്യാപികയുടെ മകനായതിനാലാണ് എളുപ്പത്തില്‍ സ്‌കൂളിനുള്ളിലേക്ക് കടന്നു വരാന്‍ സാധിച്ചത്.
<center><iframe width="560" height="315"
src="http://www.youtube.com/embed/Aczfm9rtsL8" frameborder="0"
allowfullscreen></iframe></center>












Click it and Unblock the Notifications