തമിഴ്‌നാട്ടില്‍ രൂക്ഷമായ വൈദ്യുത പ്രതിസന്ധി

ചെന്നൈയില്‍ ഒരു മണിക്കൂറായിരുന്ന പവര്‍കട്ട് ഇപ്പോള്‍ രണ്ടു മണിക്കൂറാണ്. ഗ്രാമീണമേഖലകളില്‍ എട്ടുമുതല്‍ 16 മണിക്കൂര്‍ പറഞ്ഞും പറയാതെയും വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഇരു മുന്നണികളും ഒരു പോലെ കുറ്റക്കാരാണ്. തൊട്ടുമുമ്പ് ഭരണം ലഭിച്ചപ്പോള്‍ ജയലളിത മുന്‍കൈയെടുത്ത് ഊര്‍ജ്ജപ്രതിസന്ധി പരിഹരിക്കാനുള്ള ചില പദ്ധതികള്‍ വിഭാവനം ചെയ്യുകയും ഇക്കാര്യത്തില്‍ ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ന്നെത്തിയ ഡിഎംകെ സര്‍ക്കാര്‍ അതിനെ തുരങ്കം വെയ്ക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടു പോയത്.
വീണ്ടും അധികാരത്തിലെത്തിയ ജയലളിതയ്ക്ക് കറണ്ട് കമ്മിയ്ക്ക് പരിഹാരം കാണാന്‍ നെട്ടോട്ടമോടേണ്ട അവസ്ഥയാണുള്ളത്. എന്തായാലും വരുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കണ്ടില്ലെങ്കില്‍ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചില്ലെന്ന ചീത്തപ്പേരുമാത്രമല്ല അടുത്ത ലോകസഭ തിരഞ്ഞെടുപ്പില്‍ നാണംകെട്ട തോല്‍വികളും ഏറ്റുവാങ്ങേണ്ടി വരുമെന്ന ്ജയലളിതയ്ക്ക് നന്നായറിയാം.












Click it and Unblock the Notifications