Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന് ദുരന്തദിനം: വിവിധ അപകടങ്ങളിലായി 15 മരണം

Danger
കൊച്ചി: ബുധനാഴ്ച കേരളത്തിന് ദുരന്തദിനം. പെരിയാറില്‍ എന്‍സിസി ക്യാമ്പിനെത്തിയ ദില്ലി സ്വദേശികളായ അഞ്ച് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചതിന് പുറമെ വിവിധ അപകടങ്ങളിലായി പത്ത് മലയാളികള്‍ മരിച്ചു.

കര്‍ണാടകത്തിലുണ്ടായ വാഹനാപകടത്തില്‍ ആലുവയില്‍ നിന്നുള്ള മൂന്നംഗ കുടുംബമാണ് മരിച്ചത്. പാലക്കാട് പറളിയ്ക്ക് സമീപം കേരള എക്‌സ്പ്രസില്‍ നിന്ന് വീണ് ഏഴ് വയസുകാരിയും കാഞ്ഞങ്ങാടിനടുത്ത് ബസ് ഓട്ടോയിലിടിച്ച് െ്രെഡവറും മൂന്നുയാത്രക്കാരും മരിച്ചു. ഇതിന് പിന്നാലെ മുംബൈയില്‍ രണ്ടു മലയാളികളെ പൊള്ളലേറ്റു മരിച്ച നിലയിലും കണ്ടെത്തിയതോടെ ദുരന്തങ്ങളില്‍ മരിച്ചവ മലയാളികളുടെ എണ്ണം പത്തായി.

കോഴിക്കോട് സ്വദേശി പ്രദീപ്, തലശേരിക്കാരന്‍ കുമാര്‍ എന്നിവരെയാണ് ലോഡ്ജിനുള്ളില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഡോഗ്രിയില്‍ ഒരു ലോഡ്ജ് നടത്തുകയായിരുന്നു പ്രദീപ്. ഇവിടുത്തെ ജീവനക്കാരനാണ് കുമാര്‍. ലോഡ്ജ് മുറിയിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്‌ടെത്തിയത്. മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

പാലക്കാട് പറളിയില്‍ കേരള എക്‌സ്പ്രസില്‍ നിന്ന് വീണ് കോട്ടയം കുറുവിലങ്ങാട് സ്വദേശി ജോര്‍ജിന്റെ മകള്‍ ജിയയാണ് മരിച്ചത്. കളിച്ചു കൊണ്ടിരിയ്ക്കുന്നതിനിടെ തുറന്നുവച്ചിരുന്ന എമര്‍ജന്‍സി വാതില്‍ വഴി പുറത്തേക്ക് വീഴുകയായിരുന്നു. ഉടന്‍ തീവണ്ടി നിര്‍ത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിയ്ക്കുകയായിരുന്നു.

കര്‍ണ്ണാടകയില്‍ ഗുണ്ടല്‍പേട്ട്‌മൈസൂര്‍ പാതയിലെ ബങ്കഹള്ളിയിലുണ്ടായ വാഹനാപകടത്തിലാണ് മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചത്.
ബുധനാഴ്ച രാവിലെ 7.30 നായിരുന്നു അപകടം. ആലുവ സ്വദേശികളായ രാജീവ്(48), ഭഭാര്യ ആശ(40), മകള്‍ ആരതി(15) എന്നിവരാണ് മരിച്ചത്. 11 പേര്‍ക്ക് പരിക്കേറ്റു.ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. മൈസൂര്‍ സന്ദര്‍ശിച്ചശേഷം ആലുവയിലേക്ക് മടങ്ങിയ കുടുംബം സഞ്ചരിച്ച കാര്‍ കുറ്റിപ്പുറത്തുനിന്നും മൈസൂരിലേക്ക് പോയവരുടെ കാറുമായി കൂട്ടിയിടിച്ചു. മൈസൂരിന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്.

കാസര്‍കോട് കാഞ്ഞങ്ങാടിനടുത്ത് ബസ് ഓട്ടോയിലിടിച്ച് ഡ്രൈവറും യാത്രക്കാരായ യുവതിയും കുഞ്ഞുമുള്‍പ്പടെ നാലുപേരാണ് മരിച്ചത്. കാഞ്ഞങ്ങാടിനടുത്ത് പൂച്ചക്കാടാണ് ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് അപകടം. അജാനൂര്‍ കടപ്പുറത്തെ ഓട്ടോെ്രെഡവര്‍ രതീഷ്, ഓട്ടോയില്‍ സഞ്ചരിച്ച അഞ്ജിത, കുട്ടി എന്നിവരാണ് മരിച്ചത്.ഓട്ടോയില്‍ സ്വകാര്യബസിടിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+