കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീളന്‍ ബുള്ളറ്റ് ട്രെയിന്‍ പാതയുമായി ചൈന

  • By Ajith Babu
Google Oneindia Malayalam News

ബെയ്ജിങ്: കൊച്ചിയിലെ കുഞ്ഞു മെട്രോയും കേരളത്തിലെ അതിവേഗത്തീവണ്ടിപ്പാതയും നമുക്കിന്നും സ്വപ്‌നമായി അവശേഷിയ്ക്കുമ്പോള്‍ ലോകത്തിലേറ്റവും കൂടുതല്‍ ദൂരമോടുന്ന ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് തുടങ്ങി ചരിത്രം സൃഷ്ടിയ്ക്കുകയാണ് ചൈന.

തലസ്ഥാനമായ ബെയ്ജിങ്ങിനും തെക്കന്‍ പ്രവിശ്യയായ ഗുവാന്‍ഷുവിനും ഇടയിലാണ് ഈ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ പായുന്ന ഈ ട്രെയിനിന് 2,298 കിലോമീറ്റര്‍ ഓടിയെത്താന്‍ എട്ടു മണിക്കൂര്‍ മതിയാകും. സാധാരണ 21 മണിക്കൂറിലധികം വേണ്ടിവരുന്നിടത്താണ് ഇത്.

Bullet Train

ഈ റൂട്ടിലെ വ്യോമഗതാഗതത്തിന് വന്‍ ഭീഷണി ഉയര്‍ത്തുന്നതാണ് ബുള്ളറ്റ് ട്രെയിന്‍ സര്‍വീസെന്ന് വിലയിരുത്തുന്നു. ബുള്ളറ്റ് തീവണ്ടിയില്‍ 865 യുവാന്‍ (139 ഡോളര്‍) ആണ് യാത്രാനിരക്ക്. ഈ റൂട്ടിലെ ഫ്‌ളൈറ്റ് സര്‍വീസിനെക്കാള്‍ 73 ശതമാനം കുറവാണിത്. മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ പാകത്തിലാണ് ബെയ്ജിങ്- ഗുവാന്‍ഷു പാത നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ ആദ്യഘട്ടത്തില്‍ 300 കിലോമീറ്റര്‍ വേഗതയിലേ തീവണ്ടി സഞ്ചരിയ്ക്കൂവെന്ന് റെയില്‍വെ മന്ത്രാലയം അറിയിച്ചു.

അഞ്ചു പ്രധാന പ്രവിശ്യകളിലൂടെ കടന്നു പോകുന്ന ഈ പാതയില്‍ 35 ഓളം സ്‌റ്റേഷനുകളുണ്ട്. 2015 ഓടെ ഹോങ്കോങ്ങിലേക്ക്് ഇത് ദീര്‍ഘിപ്പിക്കും. ഇതോടെ ഈ പാതയുടെ നീളം 16000 കിലോമീറ്ററായി വര്‍ദ്ധിയ്ക്കും.

ചൈന ഇതുവരെ 9,300 കിലോമീറ്റര്‍ ദൂരമാണ് ഹൈ സ്പീഡ് റയില്‍വേയ്ക്കായി വികസിപ്പിച്ചിരിക്കുന്നത്. ലോകത്തേറ്റവും വലിയ സാമ്പത്തികശക്തിയായി കുതിയ്ക്കുന്ന ചൈനയിലെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തതിനായാണ് ബുള്ളറ്റ് ട്രെയിനുകള്‍ ഓടിച്ചു തുടങ്ങിയത്.

കഴിഞ്ഞ വര്‍ഷം ബെയ്ജിങ്-ഷാങ്ഹായി റൂട്ടില്‍ ഓടിത്തുടങ്ങിയ ബുള്ളറ്റ് ട്രെയിന്‍ വന്‍ വിജയമാകുന്നതു കണ്ടാണ് കൂടുതല്‍ ദൂരങ്ങളിലേയ്ക്ക് ഇത് വ്യാപിപ്പിച്ചത്.

English summary
China started its 2,298-kilometer (1,428-mile) high-speed train line, the longest in the world, as the nation boosts investment in rail networks, intensifying competition for airlines.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X