Get Updates
Get notified of breaking news, exclusive insights, and must-see stories!

നസീര്‍ അഹമ്മദ് കൊലക്കേസ്: കുറ്റപത്രം സമര്‍പ്പിച്ചു

Nazir Ahamd
വ്യാപാരപ്രമുഖനും മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് സെക്രട്ടറിയുമായിരുന്ന നസീര്‍ അഹമ്മദ് കൊല്ലപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കോഴിക്കോട് ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ചേവായൂര്‍ സി ഐ പ്രകാശന്‍ പടന്നയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മുഖ്യപ്രതി ഹിഷാമിന് നസീര്‍ അഹമ്മദിനോടുളള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് കുറ്റപത്രത്തിലുളളത്. ചേവായൂര്‍ ഹില്‍വ്യു കോളനിയില്‍ താമസിക്കുന്ന യുവതിയുമായി നസീര്‍ അഹമ്മദിനുണ്ടായിരുന്ന അവിഹിതബന്ധത്തിന്റെ പേരിലുളള പ്രതികാരമാണ് കൊലപാതകത്തിലേക്കെത്തിച്ചെതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

നസീര്‍ ബന്ധപ്പെട്ടിരുന്ന യുവതിയുടെ അടുത്ത ബന്ധുവാണ് ഹിഷാം. യുവതിയുമായി നസീറിനുളഅള വഴിവിട്ട ബന്ധത്തെ ശക്തമായ എതിര്‍ത്ത ഹിഷാം സുഹൃത്തുക്കളെയും പരിചയക്കാരെയും കൂട്ടി നസീറിനെ തട്ടിക്കൊണ്ടുപോയി വകവരുത്തുകയായിരുന്നു എന്നാണ് കേസ്. കേസില്‍ ഹിഷാം അടക്കം ഒമ്പത് പ്രതികളാണുളളത്. നസീര്‍ അഹമ്മദുമായി ബന്ധമുണ്ടായിരുന്ന യുവതി കേസില്‍ സാക്ഷിയാകും.

മമ്പാട് പൊങ്ങല്ലൂര്‍ വലിയ പീടികേക്കല്‍ ഹിഷാം(31), നിലമ്പൂര്‍ പുള്ളിപ്പാടം പള്ളിപറമ്പന്‍ ഷിഹാബ്(32), നടുവക്കാട് കിഴക്കെത്തൊടി ഷരീഫ് (35), മമ്പാട് കാക്കപ്പാറ ഷബീര്‍(26), പുള്ളിപ്പാടം കുന്നുംപുറത്ത് സുമേഷ്(25), മമ്പാട് പൊങ്ങല്ലൂര്‍ വലിയ പീടികേക്കല്‍ ഹിര്‍ഷാന്‍(23), പാനിപ്ര കുറ്റിച്ചിറ ബിന്‍ഷാദ്(23), ഓമ്‌നി വാനിന്റെ ഉടമ ചെറൂപ്പ കീണപറമ്പത്ത് രൂപേഷ്(35) എന്നീ എട്ടുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. അഹമ്മദിന്റെ ഭാര്യസഹോദരനായ ചെറൂട്ടി റോഡ് ആഷിയാന ഹൗസില്‍ അലി ബറാം(43) കഴിഞ്ഞ ദിവസം പിടിടിലായി. നസീറിന്റെ ജീവന് ഭീഷണിയുണ്ടെന്നറിഞ്ഞിട്ടും ബന്ധപ്പെട്ടവരെ അറിയിക്കുകയോ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ല എന്നതാണ് അലി ബറാമിക്കെതിരെയുള്ള കുറ്റം. അലി ബറാമിയും നസീര്‍ അഹമ്മദും തമ്മില്‍ സ്വത്തുതര്‍ക്കത്തില്‍ ശത്രുതയിലായിരുന്നുവെന്നാണ് വിവരം.

മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സെക്രട്ടറിയായി നസീര്‍ അഹമ്മദ് ചുമതലയേറ്റ 2012 സെപ്റ്റംബര്‍ 28ന് അര്‍ദ്ധരാത്രിയാണ് കൊലപാതകം നടന്നത്. ചേബര്‍ ഓഫ് കോമേഴ്‌സിലെ സ്ഥാനാരോഹണച്ചടങ്ങ് കഴിഞ്ഞ് നസീര്‍ അഹമ്മദ് രാത്രി ചേവായൂര്‍ ഹില്‍വ്യു കോളനിയിലെ യുവതിയുടെ വീട്ടിലെത്തി അവിടെ നിന്ന് അര്‍ധരാത്രിയോടെ മടങ്ങുകയായിരുന്ന അദ്ദേഹത്തെ ഹിഷാമും സംഘവും ആക്രമിച്ച് തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.

നസീറിനെ മര്‍ദ്ദിച്ചവശനാക്കി ഓമ്‌നി വാനില്‍ കയറ്റിക്കൊണ്ടുപോയ ശേഷം എരഞ്ഞിപ്പാലത്തെ ഹിഷാമിന്റെ യൂസ്ഡ് കാര്‍ ഗോഡൗണില്‍ വെച്ച് വീണ്ടും മര്‍ദ്ദിച്ചു. ഇവിടെ നടന്ന മര്‍ദ്ദനത്തെ തുടര്‍ന്നാണ് നസീര്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് പ്രതികള്‍ നസീറിന്റെ മൃതദേഹം പാച്ചാക്കില്‍ റോഡില്‍ തള്ളുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+