Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ അരി മറിച്ച് വില്‍ക്കാന്‍ ശ്രമം

ഉച്ചക്കഞ്ഞിക്ക് അരിയില്ലാതെ സ്‌കൂളുകള്‍ നെട്ടോടമോടുമ്പോള്‍ വയനാട്ടിലെ ഒരു സ്‌കൂളില്‍ ഉച്ചക്കഞ്ഞിക്കെത്തിയ അരി മറിച്ചുവില്‍ക്കാനുള്ള ശ്രമം. വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ നല്‍കിയ അരി സ്‌കൂളില്‍ നിന്ന് രഹസ്യമായി കടത്തി മറച്ച് വില്‍ക്കാനുള്ള ശ്രമമാണ് നാട്ടുകാര്‍ തടഞ്ഞത്. വയനാട് പനമരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന്് സ്വകാര്യ ജീപ്പിലാണ് ഒമ്പത് ചാക്ക് അരി കടത്തിയത്. ഗുഡ്‌സ് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ജീപ്പില്‍ അരി കടത്തിയത് ചോദ്യം ചെയ്തതോടെയാണ് അരികടത്ത് പുറത്തായത്.

സ്‌കൂളിലെ രണ്ട് അധ്യാപകര്‍ വില്‍ക്കാന്‍ വേണ്ടി തന്നെ ഏല്‍പ്പിച്ചതാണെന്നായിരുന്നു ജീപ്പ് ഡ്രൈവറുടെ മറുപടി. ഇതെത്തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ അരി കയറ്റിയ വണ്ടി സഹിതം ഡ്രൈവറെ പനമരം പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. പൊലീസ് ചോദ്യം ചെയ്യാന്‍ അധ്യാപകരെ വിളിച്ച് വരുത്തിയെങ്കിലും പിന്നീട് ഇവരെ വിട്ടയച്ചു.

Ucha Kanji Rice Jeep

അരി കടത്താന്‍ ശ്രമിച്ച് അധ്യാപകരെ വിട്ടയച്ചതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പൊലീസ്‌സ്‌റ്റേഷന് മുമ്പില്‍ പ്രതിഷേധം നടത്തി. തട്ടിപ്പ് നടത്തിയ അധ്യാപകര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം പൊലീസ് സ്വീകരിക്കാതിരുന്നതിനെത്തുടര്‍ന്ന് കൂടുതല്‍ ആളുകള്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടി പ്രതിഷേധിച്ചു. അരികടത്തിയ ജീപ്പ് ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് സംഭവം ഒതുക്കാനാണ് പൊലീസിന്റെ ശ്രമമെന്നാണ് നാട്ടുകാരുടെ ആരോപണം. ഡ്രൈവര്‍ക്കെതിരെ മാത്രം കേസെടുക്കരുതെന്നും യഥാര്‍ത്ഥ കുറ്റവാളികളായ കുറ്റവാളികളായ അധ്യാപകര്‍ക്കെതിരെയും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ സംഘടനാപ്രവര്‍ത്തകരും സ്ഥലത്ത് തടിച്ചുകൂടി പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാനുള്ള അരി മറിച്ച് വിറ്റ അധ്യാപകര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ഇടത് രാഷ്ട്രീയ കക്ഷി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. പൊലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥനുമായി ഒരു അധ്യാപകനുള്ള ബന്ധവും ഭരണസ്വാധീനവും ഉപയോഗിച്ചാണ് സംഭവം ഒതുക്കി തീര്‍ക്കാന്‍ നീക്കം നടത്തുന്നതെന്നാണ് ഇവരുടെ ആരോപണം.

അതേസമയം നല്ല ഭക്ഷണം കുട്ടികള്‍ക്ക് നല്‍കാന്‍ സാധാരണ പൊതുമാര്‍ക്കറ്റില്‍ അരി ഇങ്ങനെ വില്‍ക്കാറുണ്ടെന്നാണ് അധ്യാപകരുടെ വിശദീകരണം. എന്നാല്‍ അരികടത്ത് സംബന്ധിച്ച് ഒന്നും അറിയില്ലെന്ന് സ്‌കൂളിലെ പ്രധാനധ്യാപികയും പി ടി എ പ്രസിഡന്റും വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+