Get Updates
Get notified of breaking news, exclusive insights, and must-see stories!

2 ജവാന്മാരെ പാക് സേന വധിച്ചു; മൃതദേഹം വികൃതമാക്കി

India-Pak border
ജമ്മു: ജമ്മുവിലെ പൂഞ്ചില്‍ നിയന്ത്രണരേഖ ലംഘിച്ച് കടന്ന് പാക്‌സൈന്യം ഇന്ത്യന്‍ പട്രോളിങ് സംഘത്തിലെ രണ്ട് ജവാന്മാരെ വധിച്ചു. രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റു. ഒരു ജവാന്റെ മൃതദേഹം പാക്‌സൈനികര്‍ വികൃതമാക്കിയെന്ന് സൈനികരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ലാന്‍സ്‌നായിക്കുമാരായ ഹേമരാജ്, സുധാകര്‍സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇരു രാജ്യങ്ങളും തമ്മില്‍ പത്തുവര്‍ഷമായി തുടരുന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ഏറ്റവും കടുത്ത ലംഘനമാണിതെന്ന് വിലയിരുത്തപ്പെടുന്നു. കൊല്ലപ്പെട്ട ഒരു ജവാന്റെ തല പാക്‌സേന വെട്ടിമാറ്റിയതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സേനാവൃത്തങ്ങള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.

ജമ്മുവില്‍നിന്ന് 220 കിലോമീറ്റര്‍ അകലെ പൂഞ്ച് ജില്ലയില്‍ മെന്‍ധാര്‍ സെക്ടറില്‍ പട്രോളിങ് നടത്തിയ ജവാന്മാര്‍ക്കുനേരെ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ നുഴഞ്ഞുകയറിയ പാക്‌സേന ഒളിയാക്രമണം നടത്തുകയായിരുന്നു.

കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും പാക്‌സേന വെടിവയ്ക്കുകയായിരുന്നെന്ന് വടക്കന്‍ സൈനിക കമാണ്ട് വക്താവ് കെ കാലിയ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഒരാഴ്ചയായി മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്.

അതിര്‍ത്തി നിയന്ത്രണ രേഖ മറികടന്ന് പാക് സൈനിക കേന്ദ്രത്തിന് നേരെ ഇന്ത്യന്‍ സൈനികര്‍ പ്രകോപനമില്ലാതെ ആക്രമണം നടത്തിയെന്ന് ആരോപിച്ച് പാകിസ്താന്‍ കഴിഞ്ഞ ദിവസം ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഡെപ്യൂട്ടി കമീഷണറെ വിളിച്ചു വരുത്തി പ്രതിഷേധക്കുറിപ്പ് കൈമാറിയിരുന്നു.

ഹാജി പീര്‍ മേഖലയില്‍ നടന്ന ആക്രമണ സംഭവത്തില്‍ ഒരു പാകിസ്താന്‍ സൈനികന്‍ കൊല്ലപ്പെട്ടുവെന്നും പാകിസ്താന്‍ സേന വിശദീകരിച്ചു. എന്നാല്‍ ആക്രമണം നടത്തിയെന്ന ആരോപണം ഇന്ത്യ നിഷേധിച്ചു. ഇതിനു തൊട്ടുപിറ്റേന്നാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+