കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തടവുചാടിയ കൊലക്കേസ് പ്രതി മോഷണത്തിന് പിടിയില്‍

Google Oneindia Malayalam News

മലപ്പുറം: കേസിന് വേണ്ടി കോടതിയിലേക്ക് കൊണ്ടുപോകുമ്പോള്‍ രക്ഷപ്പെട്ട കൊലക്കേസ് പ്രതി നാലുവര്‍ഷത്തിന് ശേഷം പിടിയിലായി. കൊലക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുമ്പോള്‍ മറ്റൊരു കേസില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോള്‍ രക്ഷപ്പെട്ട പ്രതിയാണ് മോഷണക്കേസില്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. പാലക്കാട് ആലത്തൂര്‍ കോഴിപ്പാല വീട്ടില്‍ സെയ്ദ് മുഹമ്മദി(29)നെയാണ് മലപ്പുറം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. മൊബൈല്‍ മോഷണവുമായി ബന്ധപ്പെട്ട് മലപ്പുറം കൂട്ടിലങ്ങാടിയില്‍ ബുധനാഴ്ചയാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നാല് വര്‍ഷം മുമ്പ് രക്ഷപ്പെട്ട ജീവപര്യന്തം തടവ് പ്രതിയാണെന്ന് അറിയുന്നത്.

2004 - ല്‍ തൃശൂരില്‍ മണ്ണുത്തി സ്റ്റേഷന്‍ പരിധിയില്‍ മുല്ലക്കരയില്‍ 2004ല്‍ നടത്തിയ കൊലപാതകക്കേസിലാണ് സെയ്ത് മുഹമ്മദിന് ജീവപര്യന്തം തടവ്ശിക്ഷ ലഭിച്ചത്. സെയ്ദ് മുഹമ്മദും അനുജന്‍ സുലൈമാനും ചേര്‍ന്ന് മോഷണം നടത്തുന്നതിനിടെ മറിയാമ്മ എന്ന സ്ത്രീയെ തലക്കടിച്ചു കൊല്ലുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പിടിയിലായ ഇവര്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു.

2008ല്‍ മറ്റൊരു മോഷണക്കേസിന്റെ വിചാരണക്കായി രണ്ടുപേരേയും പാലക്കാട് ആലത്തൂര്‍ കോടതിയില്‍ കൊണ്ടുപോകുമ്പോള്‍ പൊലീസിനെ ആക്രമിച്ച് സെയ്ദ് മുഹമ്മദ് രക്ഷപ്പെടുകയായിരുന്നു. ഈ സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട സെയ്ദ് മുഹമ്മദ് തിരൂപ്പൂര്‍, മൈസൂര്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം മലപ്പുറം വേങ്ങരയിലെ ചെരിപ്പടി മലയില്‍ സ്വകാര്യക്വാറിയില്‍ ജോലി ചെയ്തുവരികയായിരുന്നു.

ഇതിനിടെയാണ് മൊബൈല്‍ മോഷണം പോയ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതും ഇയാള്‍ പിടിയിലാകുന്നതും. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ തടവ് ചാടിയ കൊലക്കേസ് പ്രതിയാണെന്ന് അറിയുന്നത്. ഇയാളുടെ പേരില്‍ തൃശൂര്‍, പാലക്കാട് ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കളവുകേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറയുന്നു. മലപ്പുറം പൊലീസ് പ്രതിയെ തുടര്‍നടപടിക്കായി ആലത്തൂര്‍ സി ഐക്ക് കൈമാറി.

English summary
Escaped jail inmate arrested in Palakkad, in connection with mobile theft case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X